Tuesday, August 20, 2019 Last Updated 17 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.09 AM

സമ്പൂര്‍ണ സംതൃപ്‌ത- സന്തുഷ്‌ട സുദിനം!

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നേ പറയേണ്ടൂ, ഒരു സമ്പൂര്‍ണ സംതൃപ്‌ത-സന്തുഷ്‌ട സുദിനം! ആര്‍ക്ക്‌? എല്ലാവര്‍ക്കും. എന്നു വച്ചാല്‍? ബന്ധപ്പെട്ട എല്ലാവര്‍ക്കും. ആരാണീ ബന്ധപ്പെട്ടവര്‍? അതൊരു നീണ്ട നിരയാണ്‌. തലപ്പത്ത്‌ സര്‍ക്കാര്‍! തൊട്ടുതാ-ഴെ വകുപ്പുമന്ത്രി. വിദ്യാഭ്യാസമന്ത്രി. മന്ത്രിയു-ടെ കീഴില്‍ ഒരുപറ്റം ഉദ്യോഗസ്‌ഥര്‍. ഇവര്‍ ഒന്നടങ്കം സംതൃപ്‌തരും സന്തുഷ്‌ടരുമാണ്‌. ഇതേ മൂഡില്‍തന്നെ മറ്റൊരു വിഭാഗവുമുണ്ട്‌, അവരാണു വിദ്യാര്‍ത്ഥികളും അവരു-ടെ രക്ഷാകര്‍ത്താക്കളും അധ്യാപകരും.
ഇവരെയെല്ലാം ഒരു-പോ-ലെ സന്തുഷ്‌ടരാക്കിയ ആ സുന്ദരസുദിനമേത്‌? എസ്‌.എസ്‌.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനദിനം! സന്തുഷ്‌ടിക്കുള്ള കാരണം? അതു പലതാണ്‌. ഏറ്റവും ചുരുങ്ങിയകാലപരിധിക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്തി ചരിത്രറെേക്കാഡിട്ട ദിവസം. 100% വിജയിച്ച വിദ്യാലങ്ങളു-ടെ എണ്ണത്തില്‍ റെേക്കാഡ്‌; സര്‍ക്കാര്‍ സ്‌കൂളുകളു-ടെ എണ്ണത്തിലും റെേക്കാഡ്‌. വിജയശതമാനത്തില്‍ സര്‍വകാല റെേക്കാഡ്‌! ഫുള്‍ എയുടെ കാര്യത്തിലും റെേക്കാ-ഡ്‌!
ഈ വമ്പിച്ച നേട്ടത്തി-ന്റെ ക്രെഡിറ്റ്‌ സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനുമല്ലാ-തെ പി-ന്നെയാര്‍ക്കാണ്‌? ഇത്രമാത്രം മികച്ച നേട്ടം കൈവരിക്കാന്‍ എങ്ങനെ സാധിച്ചു എന്ന ചോദ്യം സ്വാഭാവികമാണല്ലോ. ഉത്തരം വളരെ ലളിതം. വേണ്ടപ്പെട്ടവര്‍ വേണ്ട സമയത്തു വേണ്ടപ്പെട്ടവര്‍ക്കു വേണ്ടതു-പോ-ലെ നല്‍കിയ ഒരു കൊച്ചു നിര്‍ദ്ദേശം: പരീക്ഷക്കടലാസ്‌ നോക്കുന്നതു കുട്ടികളെ തോല്‍പ്പിക്കാനല്ല, പരമാവധി ജയിപ്പിക്കാനാണ്‌. അതു-കൊണ്ടു പരമാവധി ലിബറല്‍ (ഘശയലൃമഹ) ആകുക. ലിബറല്‍ എന്ന ഒറ്റവാക്കില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌. ഏതെങ്കിലും വിദ്യാര്‍ത്ഥി-യോ രക്ഷാകര്‍ത്താ-വോ അധ്യാപകനോ ലഭിച്ച മാര്‍ക്ക്‌ കൂടി-പ്പോയി എന്നും പറഞ്ഞ്‌ പരാതിയുമായി പോകു-മോ? മനഃസാക്ഷിയുള്ള അധ്യാപകര്‍ക്കു മനഃസാക്ഷിക്കുത്ത്‌. പക്ഷേ, തോല്‍ക്കേണ്ട കുട്ടി-യെ തോല്‍പിച്ചിട്ട്‌, കുട്ടി പോയി വല്ല അവി-വേകവും കാണിച്ചാല്‍ തൂങ്ങണ്ടിവരുന്നത്‌ പേപ്പര്‍ നോക്കിയ അധ്യാപകനല്ലേ? അതു-കൊണ്ട്‌, നിര്‍ദ്ദേശം കൃത്യമായി പാലിക്കപ്പെട്ടു. തിളക്കാമാര്‍ന്ന വിജയം! റെേക്കാഡുകള്‍! റെേക്കാഡുകളു-ടെ റെേക്കാഡുകള്‍! ഇത്രയും റെേക്കാഡു-നേട്ടങ്ങള്‍ കൊയ്‌തെടുത്ത വിദ്യാഭ്യാസമന്ത്രി-യെയും സര്‍ക്കാരി-നെയും അഭിനന്ദിക്കാതിരിക്കുന്നതു നെറി-കേടല്ലേ എന്നു രാഷ്‌ട്രീയഭാഷയില്‍ ഞാന്‍ ചോദിച്ചു-പോകുകയാണ്‌...!
തോല്‍ക്കു-മെന്നുറപ്പിച്ചു ജീവാഹൂതിയ്‌ക്കൊരുങ്ങിയിരുന്ന കുട്ടികളെ വിജയിപ്പിച്ച്‌ ആ മഹാവിപത്തില്‍നിന്നവരെ രക്ഷിച്ചതിനു വിദ്യാഭ്യാസമന്ത്രി-യെ ധീരതയ്‌ക്കുള്ള അവാര്‍ഡുനല്‌കിയാദരി-ക്കേണ്ടതല്ലേ? ഡി പ്രതീക്ഷിച്ചവര്‍ക്കു സി, സി പ്രതീക്ഷിച്ചവര്‍ക്കു ബി, ബി പ്രതീക്ഷിച്ചവര്‍ക്കു എ, എ പ്രതീക്ഷിച്ചവര്‍ക്കു എ+. ഒരു എ എങ്കിലും നേടി-യെങ്കില്‍ എന്നാശിച്ചവര്‍ക്കു ഫുള്‍ എ! ഇങ്ങനെ വിദ്യാര്‍ത്ഥി ലോകത്തെയാകമാനവും അവരു-ടെ രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും സന്തുഷ്‌ടരാക്കിയ ഭരണക്കാ-രേ, നിങ്ങള്‍ക്കു നമോവാകം!
ഇത്‌ ഏകദിനസന്തോഷസുദിനമായിരു-ന്നെന്നു പാവം കുട്ടികളും രക്ഷാകര്‍ത്താക്കളും മനസ്സിലാക്കിയതു വൈകിയാ-ണെന്നുമാത്രം! പ്ലസ്‌ വണ്ണില്‍ അഡ്‌മിഷന്‍ വാങ്ങാന്‍ ചെന്നപ്പോഴല്ലേ മനസ്സിലായത്‌ ഡി, സി, ബി ക്കാ-രെയൊന്നും ആര്‍ക്കും വേണ്ടെന്ന്‌....! കാലും കൈയും പിടിച്ച്‌ അഡ്‌മിഷന്‍ തരപ്പെടുത്തി ക്ലാസില്‍ചെന്നിരുന്നപ്പോഴാണു മനസ്സിലാകുന്നത്‌ അവി-ടെ പറയുന്നതൊന്നും തലേക്കേറു-കേല... ഇങ്ങനെ കബളിപ്പിക്കപ്പെട്ടവര്‍ അഞ്ചും പത്തു-മൊന്നുമല്ല, ആയിരക്കണക്കിനാണ്‌. രാഷ്‌ട്രീയപ്പാര്‍ട്ടിക്കാര്‍ക്കു വേണ്ടത്‌, വഴിതടയാനും കല്ലെറിയാനും തല്ലിത്തകര്‍ക്കാനും ലക്ഷ്യ-ബോധം നഷ്‌ടപ്പെട്ടു നിരാശരായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന കു-റെ ചെറുപ്പക്കാ-രെയാണ്‌. അവരു-ടെ സങ്കേതമാണ്‌ പാര്‍ട്ടി-യോഫീസുകള്‍! അവിടുന്നാണ്‌ ഇനി രാജ്യം ഭരി-ക്കേണ്ട മന്ത്രിമാരും എം.എല്‍.എ.മാരു-മൊ-ക്കെ ഉണ്ടാകേണ്ടത്‌. അവര്‍ ഭരണമേറ്റെടുക്കു-മ്പോള്‍ പരീക്ഷമുക്‌ത വിദ്യാഭ്യാസം നിലവില്‍വരും. തങ്ങള്‍ക്കു-വേണ്ടി കൊടിപിടിക്കാനും അടിപിടിയുണ്ടാക്കാനും കല്ലെറിയാനും കത്തിക്കുക്കുത്തും കൊലപാതകവും നടത്താനും അണികളെ കൂട്ടാനുള്ള കെണികളുമായി ഭരണം കൈയാളുന്ന ഭരണക്കാ-രേ, നിങ്ങള്‍ക്കു മാപ്പില്ല.

റവ. ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍ നമ്പര്‍: 9048117875)

Ads by Google
Tuesday 18 Jun 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW