Saturday, August 24, 2019 Last Updated 24 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.03 AM

മന്ത്രിയുടെ നിര്‍ദേശം തള്ളി കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന്‌ ലളിതകലാ അക്കാഡമി

uploads/news/2019/06/315584/2.jpg

തൃശൂര്‍: വിവാദത്തിന്റെ പേരില്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്നു കേരള ലളിതകലാ അക്കാഡമി. പുരസ്‌കാരനിര്‍ണയസമിതിയുടെ തീരുമാനം അംഗീകരിക്കുന്നതായും വിവാദ കാര്‍ട്ടൂണ്‍ മതചിഹ്‌നങ്ങളെ അവഹേളിക്കുന്നതല്ലെന്നും അക്കാഡമി നിര്‍വാഹകസമിതിയും ജനറല്‍ കൗണ്‍സിലും വിലയിരുത്തി. വിവാദപശ്‌ചാത്തലത്തില്‍ പുരസ്‌കാരം പുനഃപരിശോധിക്കാനുള്ള മന്ത്രി എ.കെ. ബാലന്റെ നിര്‍ദേശം മറികടന്നാണ്‌ അക്കാഡമിയുടെ തീരുമാനം.
കാര്‍ട്ടൂണ്‍ ആരുടെയെങ്കിലും അവകാശങ്ങളെയോ വിശ്വാസങ്ങളെയോ ഭരണഘടനാപരമായി ലംഘിക്കുന്നുണ്ടോയെന്നു നിയമവിദഗ്‌ധരുമായി ചര്‍ച്ച ചെയ്യുമെന്ന്‌ അക്കാഡമി പ്രസിഡന്റ്‌ നേമം പുഷ്‌പരാജും സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രനും അറിയിച്ചു. പുരസ്‌കാരം പിന്‍വലിക്കേണ്ടെന്ന തീരുമാനം ഏകകണ്‌ഠമായിരുന്നെന്നു നിര്‍വാഹകസമിതി അംഗങ്ങളായ എബി എന്‍. ജോസഫും ബൈജു ദേവും പറഞ്ഞു.
സൃഷ്‌ടികള്‍ പുരസ്‌കാരനിര്‍ണയസമിതിക്കു നല്‍കും മുമ്പ്‌ പരിശോധിക്കണമായിരുന്നെന്ന അഭിപ്രായം ഭാരവാഹികള്‍ തള്ളി. പ്രഗത്ഭരുടെ സമിതിയാണു പുരസ്‌കാരം നിര്‍ണയിച്ചത്‌. ഇക്കാര്യത്തില്‍ അക്കാഡമിയുടെ താത്‌പര്യം അടിച്ചേല്‍പ്പിക്കില്ല. കുരിശുപോലെ മതചിഹ്‌നമല്ല അംശവടി. ആവശ്യമെങ്കില്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും. മതപണ്ഡിതന്മാരുമായി വിഷയം ചര്‍ച്ച ചെയ്‌തു.
ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്‌. അക്കാഡമിയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 18 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW