Wednesday, August 21, 2019 Last Updated 23 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.03 AM

ജോസിനു കോടതി സ്‌റ്റേ; ജോസഫിനൊപ്പം സി.എഫ്‌.

uploads/news/2019/06/315583/1.jpg

തൊടുപുഴ/തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി (എം)ലെ ഒരു വിഭാഗം കോട്ടയത്തു യോഗം ചേര്‍ന്ന്‌ ജോസ്‌ കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ്‌ കോടതി സ്‌റ്റേ ചെയ്‌തു. സംസ്‌ഥാന സമിതിയംഗങ്ങളും പി.ജെ. ജോസഫ്‌ പക്ഷക്കാരുമായ ഫിലിപ്പ്‌ സ്‌റ്റീഫന്‍ ചേരിയില്‍, മനോഹര്‍ നടുവിലേടത്ത്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്‌.
അതിനിടെ, അന്തരിച്ച കെ.എം. മാണിയുടെ പഴയ വിശ്വസ്‌തനും കേരളാ കോണ്‍ഗ്രസ്‌ (എം) മുന്‍ ചെയര്‍മാനുമായ സി.എഫ്‌. തോമസും സര്‍ക്കാര്‍ ചീഫ്‌ വിപ്പായിരുന്ന തോമസ്‌ ഉണ്ണിയാടനും ജോസിനെ തള്ളിപ്പറഞ്ഞ്‌ തിരുവനന്തപുരത്തെ എം.എല്‍.എ. ഹോസ്‌റ്റലില്‍ പി.ജെ. ജോസഫിന്റെ മുറിയിലെത്തി. ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തതു നിയമപരമല്ലെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷനെ അറിയിക്കാനാണ്‌ തീരുമാനം.
സി.എഫ്‌. തോമസുമെത്തിയതോടെ ജോസഫ്‌ പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം മൂന്നായി. ജോസിനൊപ്പം എം.എല്‍.എമാരായുള്ളതു റോഷി അഗസ്‌റ്റിനും ഡോ: എന്‍. ജയരാജുംമാത്രം.
കേരളാ കോണ്‍ഗ്രസ്‌ (എം) ഒന്നേയുള്ളൂവെന്നും മുമ്പും ഇന്നും നാളെയും താന്‍ അതിലായിരിക്കുമെന്നും ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ട സി.എഫ്‌. തോമസ്‌ വ്യക്‌തമാക്കി. ജോസഫാണു വര്‍ക്കിങ്‌ ചെയര്‍മാന്‍. ജോസ്‌ കെ. മാണിയുടെ നേതൃത്വത്തില്‍ കോട്ടയത്തു ചേര്‍ന്ന യോഗം കേരളാ കോണ്‍ഗ്രസി(എം)ന്റേതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ചെയര്‍മാന്‍ പദവിയും അധികാരവും ഉപയോഗിക്കാന്‍ ജോസ്‌ കെ. മാണിയെ അനുവദിക്കരുതെന്നതടക്കമുള്ള ആവശ്യങ്ങളാണു ജോസഫ്‌ വിഭാഗം തൊടുപുഴ മുന്‍സിഫ്‌ കോടതിയില്‍ ഉന്നയിച്ചത്‌. ചെയര്‍മാനായി താന്‍ തെരഞ്ഞെടുക്കപ്പെട്ടെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷനു കത്ത്‌ നല്‍കാനോ പാര്‍ട്ടി ഓഫീസ്‌ ഉപയോഗിക്കാനോ ജോസിനെ അനുവദിക്കരുത്‌, യോഗം വിളിക്കാനോ ഭാരവാഹികള്‍ക്കെതിരേ നടപടിയെടുക്കാനോ അധികാരം നല്‍കരുത്‌ തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു.
പാര്‍ട്ടിയുടെ ഓഫീസ്‌ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ കൊട്ടാരക്കര പൊന്നച്ചന്‍, മുതിര്‍ന്ന നേതാവ്‌ അറയ്‌ക്കല്‍ ബാലകൃഷ്‌ണപിള്ള എന്നിവരും ജോസഫിനൊപ്പമാണ്‌. കോട്ടയത്തു നടന്നതു വെറും ഫാന്‍സ്‌ അസോസിയേഷന്‍ പ്രകടനമായിരുന്നെന്നും തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നെന്നും എം.എല്‍.എ. ഹോസ്‌റ്റലില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

Ads by Google
Tuesday 18 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW