Friday, August 23, 2019 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.57 AM

സ്‌റ്റോക്‌ഹോം പീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ റിപ്പോര്‍ട്ട്‌ ഇന്ത്യയും ചൈനയും പാകിസ്‌താനും ആണവശേഷി വര്‍ധിപ്പിക്കുന്നു

uploads/news/2019/06/315537/1.jpg

സ്‌റ്റോക്‌ഹോം (സ്വീഡന്‍): ഇന്ത്യയുള്‍പ്പെടെ ഒമ്പതു രാജ്യങ്ങളുടെ പക്കലുള്ള ആണവായുധശേഖരം കുറഞ്ഞെങ്കിലും ഉള്ളവ കൂടുതല്‍ ആധുനികവത്‌കരിക്കപ്പെട്ടത്‌ ആശങ്കയുണര്‍ത്തുന്നതായി റിപ്പോര്‍ട്ട്‌.
ലോകത്തെ മൊത്തം ആണവായുധശേഖരം കുറഞ്ഞെങ്കിലും ചൈനയും ഇന്ത്യയും പാകിസ്‌താനും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്നു സ്‌റ്റോക്‌ഹോം ഇന്റന്‍നാഷണല്‍ പീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.
അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ചൈന, ഇന്ത്യ, പാകിസ്‌താന്‍, ഇസ്രയേല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ പക്കല്‍ 13,865 ആണവായുധങ്ങളാണു നിലവിലുള്ളത്‌. ഇതു കഴിഞ്ഞവര്‍ഷത്തേക്കാള്‍ 600 എണ്ണം കുറവാണെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. ആയുധശേഖരം കുറഞ്ഞെങ്കിലും അവ കൂടുതല്‍ ആധുനികമായെന്ന്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ആണവായുധ നിയന്ത്രണ പദ്ധതി ഡയറക്‌ടര്‍ ഷാനോണ്‍ കിലെ പറഞ്ഞു. അമേരിക്കയും റഷ്യയുമാണു പ്രധാനമായും ആണവായുധങ്ങളുടെ എണ്ണം കുറച്ചത്‌. 2010-ല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട "ന്യൂ സ്‌റ്റാര്‍ട്ട്‌" കരാര്‍പ്രകാരമാണിത്‌. എന്നാല്‍, ലോകത്തെ ആണവായുധശേഖരത്തിന്റെ 90 ശതമാനത്തിലേറെ ഇപ്പോഴും അമേരിക്കയുടെയും റഷ്യയുടെയും പക്കലാണ്‌. ന്യൂ സ്‌റ്റാര്‍ട്ട്‌ കരാറിന്റെ കാലാവധി 2021-ല്‍ അവസാനിക്കാനിരിക്കേ, അതു നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കാത്തതില്‍ കിലെ ആശങ്ക പ്രകടിപ്പിച്ചു.
ആണവനിര്‍വ്യാപനക്കരാറിന്റെ ചരിത്രത്തില്‍ അടുത്തവര്‍ഷം ഒരു നാഴികക്കല്ലാണ്‌. ലോകത്തെ ആണവായുധങ്ങളുടെ എണ്ണം അതിന്റെ പരമാവധിയിലെത്തിയ (70,000), 1980-കളുടെ മധ്യം മുതലാണ്‌ അവ കുറയ്‌ക്കാനുള്ള നീക്കങ്ങളും ആരംഭിച്ചത്‌. ആണവനിര്‍വ്യാപനത്തിലെ പുരോഗതി കുറച്ചുകാണാന്‍ പാടില്ലെങ്കിലും ഇന്ത്യയും പാകിസ്‌താനും ആണവശേഷി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ആശങ്കാജനകമായ കാര്യങ്ങളും കിലെ ചൂണ്ടിക്കാട്ടി. ഇത്‌ പരമ്പരാഗതമായ ഒരു സംഘര്‍ഷത്തെ ആണവയുദ്ധത്തിലേക്കു നയിച്ചേക്കാം. അമേരിക്കയാകട്ടെ ആണവായുധങ്ങളുശട പങ്ക്‌ സൈനികകാര്യങ്ങളിലുപരി ദേശീയസുരക്ഷാചര്‍ച്ചകളിലേക്കും വ്യാപിപ്പിക്കുകയാണ്‌- കിലെ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 18 Jun 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW