Saturday, August 24, 2019 Last Updated 44 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.16 AM

ന്യൂസിലന്‍ഡില്‍ ആകാശത്ത്‌ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റുമാര്‍ മരിച്ചു

uploads/news/2019/06/315358/in5.jpg

വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡില്‍ ആകാശത്ത്‌ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടു പൈലറ്റുമാര്‍ മരിച്ചു. ഹൂഡ്‌ എയ്‌റോഡ്രോമില്‍ ഇറങ്ങാന്‍ ശ്രമികുന്നതിനിടെയാണു രണ്ടു ചെറിയ വിമാനങ്ങള്‍ കൂട്ടിയിടിച്ചത്‌. സ്‌കൈ ഡൈവിങ്ങിനായി ഉപയോഗിക്കുന്ന ചെറിയ വിമാനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൈഡൈവ്‌ വെല്ലിങ്‌ടണ്‍, വെയ്‌രാരപ എയ്‌റോ ക്ലബ്‌ എന്നിവയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ വിമാനങ്ങള്‍. കൂട്ടിയിടിക്കു മിനിറ്റുകള്‍ക്കു മുമ്പാണ്‌ സ്‌കൈഡൈവ്‌ വെല്ലിങ്‌ടണിന്റെ വിമാനത്തിലുണ്ടായിരുന്ന നാലുപേര്‍ പാരച്യൂട്ടിന്റെ സഹായത്താല്‍ ഡൈവിങ്‌ നടത്തിയത്‌. അതിനാല്‍ ഇവര്‍ അപകടത്തില്‍നിന്ന്‌ തലനാരിഴയ്‌ക്കു രക്ഷപ്പെട്ടതായും ന്യൂസിലന്‍ഡ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Monday 17 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW