Friday, August 23, 2019 Last Updated 57 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.16 AM

അര്‍ജന്റീനയിലും യുറുഗ്വേയിലും വൈദ്യുതി മുടങ്ങി; ട്രെയിനുകളടക്കം നിലച്ചു

uploads/news/2019/06/315357/in4.jpg

ബ്യൂണസ്‌ ഐറസ്‌: യുറുഗ്വേയിലെ വൈദ്യുത കമ്പനിയായ യു.ടി.ഇയിയിലുണ്ടായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന്‌ യുറുഗ്വേയിലും അര്‍ജന്റീനയിലും വൈദ്യുതി മുടങ്ങി. ഇതേത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസുകള്‍ അടക്കം നിലച്ചു.
പ്രാദേശിക സമയം ഇന്നലെ രാവിലെ 7.06 നാണു പ്രതിസന്ധിക്കു തുടക്കം. അര്‍ജന്റീനയിലെ വലിയ വൈദ്യുതി വിതരണ സ്‌ഥാപനം കൂടിയാണു യു.ടി.ഇ. 4.8 കോടി ഉപയോക്‌താക്കളാണ്‌ ഇവര്‍ക്കുള്ളത്‌.
അര്‍ജന്റീനയില്‍ ആരംഭിച്ച സാങ്കേതിക തകരാര്‍ മൂലം ബ്രസീല്‍ പരാഗ്വേ എന്നീ രാജ്യങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്‌. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്‌.

Ads by Google
Monday 17 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW