Wednesday, August 21, 2019 Last Updated 33 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.16 AM

മാര്‍ അബിമലേക്ക്‌ തിമോഥിയോസ്‌ മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്‌

uploads/news/2019/06/315356/in3.jpg

എര്‍ബില്‍ (ഇറാഖ്‌): മാര്‍ അബിമലേക്ക്‌ തിമോഥിയോസ്‌ മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്താന്‍ ആഗോള പൗരസ്‌ത്യ കല്‍ദായ സുറിയാനി സഭയുടെ ആസ്‌ഥാനമായ ഇറാഖിലെ എര്‍ബിലില്‍ ചേര്‍ന്ന പരിശുദ്ധ സുന്നഹദോസ്‌ തീരുമാനിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ഇന്ത്യന്‍ സഭയില്‍നിന്നുള്ള പ്രഥമ വിശുദ്ധനാകും മാര്‍ അബിമലേക്ക്‌.
1908 ഫെബ്രുവരി 27ന്‌ ഇന്ത്യയിലെത്തിയ മാര്‍ അബിമലേക്ക്‌ തിമോഥിയോസ്‌, ജന്മം കൊണ്ട്‌ തുര്‍ക്കിക്കാരനാണെങ്കിലും ആത്മീയ ജീവിതം നയിച്ചുകൊണ്ട്‌ ഇന്ത്യക്കാരനായി. ഖദര്‍ ളോഹ ധരിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ സമരംചെയ്‌ത ഏക വിദേശിയായ മെത്രാപ്പോലീത്തയാണ്‌ മാര്‍ അബിമലേക്ക്‌ തിമോഥിയോസ്‌. 1945 ഏപ്രില്‍ 30ന്‌ തൃശൂരില്‍ മെത്രാപ്പോലീത്തന്‍ അരമനയില്‍വച്ചാണ്‌ അദ്ദേഹം ദിവംഗതനായത്‌.
ക്രൈസ്‌തവരുടെ മാത്രമല്ല, നാനാ മതസ്‌ഥരുടെ ആത്മീയ പിതാവായിരുന്നു അദ്ദേഹം. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവും. രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുമായും ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, സി. അച്യുത മേനോന്‍, കുറൂര്‍ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌, തൃശൂര്‍ ചെട്ടിയങ്ങാടി മസ്‌ജിദിലെ ഇമാം തുടങ്ങിയവരുമായൊക്കെ അടുപ്പം പുലര്‍ത്തിയിരുന്നു.
തൃശൂര്‍ കോര്‍പ്പറേഷന്‍, ഹൈറോഡിന്‌ മാര്‍ തിമോഥിയോസ്‌ ഹൈറോഡ്‌ എന്ന്‌ നാമകരണം ചെയ്‌തത്‌ ഇദ്ദേഹത്തോടുള്ള ആദരവുകൊണ്ടാണ്‌. മാര്‍ തിമോഥിയോസ്‌ ചാരിറ്റബിള്‍ ആശുപത്രി, മാര്‍ തിമോഥിയോസ്‌ അനാഥശാല, മാര്‍ തിമോഥിയോസ്‌ പ്രിന്റിങ്‌ ടെക്‌നോളജി എന്നീ സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. മലയാളം പഠിച്ച ഇദ്ദേഹം സുറിയാനി ഭാഷയില്‍നിന്നു മലയാളത്തിലേക്ക്‌ പ്രാര്‍ത്ഥനകളും സണ്‍ഡേ സ്‌കൂളിലെ ഒന്നുമുതല്‍ എട്ടു വരെ ക്ലാസിലേക്ക്‌ പാഠപുസ്‌തകവും എഴുതിയിട്ടുണ്ട്‌.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ എര്‍ബലില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസിന്റെ ആസ്‌ഥാനത്ത്‌ വിശുദ്ധനായി പ്രഖ്യാപിക്കും. അതേദിവസം അതേ സമയം ഇന്ത്യന്‍സഭയുടെ ആസ്‌ഥാനമായ തൃശൂരിലും ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കും. ഇറാഖിലെ ആത്മീയ പിതാവായിരുന്ന മാര്‍ യോസഫ്‌ ഹാനാനീശോ മെത്രാപ്പോലീത്തയെയും വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്താന്‍ സുന്നഹദോസില്‍ തീരുമാനിച്ചിട്ടുണ്ട്‌.

Ads by Google
Monday 17 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW