Thursday, August 22, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.14 PM

ചെ ഗുവേരയ്ക്ക് ആശംസ: പൃഥ്വിക്ക് നേരെ സൈബര്‍ ആക്രമണം

Cyber attack,  Prithviraj

കന്നിചിത്രമായ ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം അഭിനയ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള താരത്തിന്റെ നേരെ ഇപ്പോള്‍ സൈബര്‍ ആക്രണം നടക്കുകയാണ്. ജൂണ്‍ 14ന് ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ഏണസ്‌റ്റോ ചെ ഗുവേരയുടെ ജന്മദിനമായിരുന്നു. ഈ ദിനത്തില്‍ ചെ ഗുവേരയ്ക്ക് ആശംസ അറിയിച്ചതിനെ തുടര്‍ന്നാണ് പൃഥ്വിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

ചെ ഗുവേരയ്ക്ക് ആശംസ അറിയിച്ച പൃഥ്വിയ്ക്ക് വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയത്. പാര്‍ട്ടി തിരിഞ്ഞുള്ള ചീത്തവിളിയും കമന്റുകളിലുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം പൃഥ്വിയെ അഭിനന്ദിക്കുന്നുമുണ്ട്. നടനും തിരക്കഥാകൃത്തുമായി മുരളിഗോപിയും ചെ ഗുവേരയ്ക്ക് ജന്മദിനാംശകള്‍ നേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിയും ആശംസ അറിയിച്ചത്. ഇതോടെ ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രത്തിന്റെ മുന്നോടിയാണ് ചെ ഗുവേരയ്ക്കുള്ള ഈ ആശംസയെന്നാണ് ചില ആരാധകര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW