Friday, August 23, 2019 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.08 PM

രോഗബാധിതയായി കിടപ്പിലായ അമ്മയെ പരിചരിക്കാനാവില്ല; മകനും സഹോദരപുത്രനും ചേര്‍ന്ന് കൊലപ്പെടുത്തി; സ്വാഭാവിക രീതിയില്‍ മൃതദേഹം മറവും ചെയ്തു; സംഭവം പുറത്തായതിങ്ങനെ

killed mother

നെല്ലിയാമ്പതി: രോഗബാധിതയായി തളര്‍ന്ന് കിടന്നിരുന്ന അമ്മയെ മകനും സഹോദരപുത്രനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജമ്മയുടെ മകന്‍ സുരേഷ്(35), സഹോദരപുത്രന്‍ തിന്നരാജ്(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി ഇരുവരും കുറ്റസമ്മതം നടത്തി.

മെയ് 27നാണ് സംഭവം ഉണ്ടായത്. ഒരു വര്‍ഷത്തോളം രോഗിയായിരുന്ന രാജമ്മ വിഷുദിനത്തില്‍ വീട്ടില്‍ തെന്നിവീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് രാജമ്മയ്ക്ക് ചികിത്സ നല്‍കി വന്നത്. ദ്രവരൂപത്തില്‍ ആഹാരം ട്യൂബിലൂടെയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി രാജമ്മ തീരെ അവശനിലയിലായിരുന്നു.

അമ്മയുടെ ഈ അവസ്ഥയില്‍ മകന്‍ സുരേഷിന് അതിയായ ദുഖമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാജമ്മയുടെ സഹോദരന്‍ ആറുമുഖന്റെ മകന്‍ ചിന്നരാജിന്‍ഫെ സഹായത്തോടെ സുരേഷ് രാജമ്മയെ കൊലപ്പെടുത്തി. സ്വാഭാവിക രീതിയില്‍ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. രാജമ്മയുടേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തോട്ടം തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം ഉണ്ടായത്.

പിന്നീട് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് രാജമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി.

Ads by Google
Sunday 16 Jun 2019 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW