Friday, August 16, 2019 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 11.04 AM

ഗ്രൗണ്ടിന് പുറത്ത് സ്റ്റൈലിഷായ ഗെയില്‍, താരത്തിന്റെ വസ്ത്രധാരണത്തിന് ക്രെഡിറ്റ് ഈ പെണ്‍കുട്ടിക്ക്

 stylish look

ലണ്ടന്‍ : വെസ്റ്റ് ഇന്‍ഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ഗെയ്ല്‍. ഗ്രൗണ്ടിന് പുറത്ത് വളരെ സ്‌റ്റൈലിഷായാണ് ഗെയ്്ല്‍ കാണാറുള്ളത്. ഇതിനുള്ള മുഴുവന്‍ ക്രെഡിറ്റും ഗെയിലിന്റെ ഭാര്യ നടാഷ ബെറിഡ്ജിനാണ്.

ജമൈക്കയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറാണ് ഗെയ്‌ലിന്റെ ഭാര്യയായ 33 കാരി നടാഷ. വ്യത്യസ്ഥ രീതിയിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ട് ക്രിസ് ഗെയ്‌ലിന്. ഗ്രൗണ്ടിന് പുറത്ത് ഫ്രീക്ക് ലുക്കിലാണ് ഗെയ്‌ലിനെ കാണാന്‍ സാധിക്കുന്നത്. നടാഷ, അള്‍ട്ര എന്ന ബ്രാന്‍ഡിലാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. നിരവധി ഫാഷന്‍ ഷോകളും നടാഷ സംഘടിപ്പിക്കുന്നു. 2 ലക്ഷം ഡോളറാണ് ഇതില്‍ നിന്ന് മാത്രമുള്ള ഇവരുടെ വാര്‍ഷിക വരുമാനം. ക്രിസ് ഗെയ്‌ലിന്റെ ഹെയര്‍ സ്‌റ്റൈലും ഒരുക്കുന്നത് നടാഷയാണ്. 2009ലാണ് ഗെയ്‌ലും നടാഷ ബെറിഡ്ജും വിവാഹിതരായത്. ഇവര്‍ക്ക് ക്രിസ് അലീന മൂന്ന് വയസുകാരി മകളുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW