Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 06.46 PM

വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങള്‍, വിവിധ ഭാഷകളില്‍ ഇത് അമ്പരപ്പിക്കുന്ന അവസരങ്ങളുടെ വര്‍ഷം; നന്ദി പറഞ്ഞ് മമ്മൂട്ടി

Mammootty, Facebook post

ആരാധകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി. "നന്ദി വലിയ നന്ദി... എല്ലാ കാഴ്ചക്കാര്‍ക്കും വിമര്‍ശകര്‍ക്കും ഉണ്ട എന്ന സിനിമയ്ക്ക് സ്‌നേഹവും മികച്ച അഭിപ്രായങ്ങളും പങ്കുവെച്ച ഒരോര്‍ത്തര്‍ക്കും നന്ദി. ഈ വര്‍ഷം എന്നെ അമ്പരിപ്പിക്കുന്ന അവസരങ്ങളുടേത് കൂടിയാകുന്നു. വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങള്‍ വിവിധ ഭാഷകളില്‍. ഒരിക്കല്‍ കൂട ഈ സ്‌നേഹത്തിനു നന്ദി." ഫേയ്‌സ്ബുക്കില്‍ ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചു.

ഉണ്ടയുടെ ആദ്യ ഷോയ്‌ക്ക് പിന്നാലെ വമ്പന്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. അപൂര്‍വ്വമായി മാത്രമാണ് താരം ഇത്തരം കുറിപ്പുകളുമായി എത്താറുള്ളു. അതിനാല്‍ തന്നെ ആരാധകര്‍ കുറിപ്പ് ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ തെന്നിന്ത്യയില്‍ അമ്പരിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. എല്ലാം ചരിത്രത്തിലേക്ക് കടന്നു കയറിയ സിനിമകള്‍. അഭിനയത്തിന്റേയും നൊമ്പരത്തിന്റേയും ഭാവങ്ങളുമായി എത്തിയ തമിഴ് ചിത്രം പേരന്‍പ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ്. അതിനു തൊട്ടുപിന്നാലെ വൈ.എസ്.ആര്‍ ആയി വേഷമിട്ട യാത്ര എന്ന സിനിമയെത്തി. ചിത്രം തെലുങ്കില്‍ തന്നെ ഡബ്ബ് ചെയ്ത് താരത്തിന്റെ
അഭിനയ മികവ് ഒന്നുകൂടി ഉറപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ ആന്ധ്രയുടെ ഭരണത്തിലേക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ജഗന്‍മോഹന്‍ റെഡ്ഢിയപം വന്‍ ഭൂരിപക്ഷത്തോടെ എത്തുമ്പോള്‍ ആ വിജയത്തിന്റെ ഒരു പങ്ക് യാത്ര എന്ന സിനിമയ്ക്കും മമ്മൂട്ടി എന്ന നടനും കൂടി അവകാശപ്പെട്ടതാണ്. യാത്രയ്ക്കു പിന്നാലെയെത്തിയ മധുരരാജ മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇപ്പോഴിതാ വന്‍ വിജയം നേടി ഉണ്ടയും മുന്നേറുകയാണ്.

Ads by Google
Saturday 15 Jun 2019 06.46 PM
Ads by Google
Loading...
TRENDING NOW