Monday, August 26, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 06.46 PM

നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തും; സമരം ഒത്തുതീര്‍പ്പായി

nipah

കോഴിക്കോട്: നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്ഥിരം നിയമനം നല്‍കും. സമരം ചെയ്യുന്ന ജീവനക്കാരും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.

ആദ്യമായി നിപ സ്ഥിരീകരിച്ച 2018 മെയ് മുതല്‍ ജൂണ്‍ പത്ത് വരെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തവര്‍ക്കാണ് സ്ഥിരം നിയമനം നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇതനുസരിച്ച് ജോലി ലഭിച്ച 47 പേരെ ഡിസംബര്‍ 31ന് പിരിച്ചുവിട്ടു. പലവരും ആ കാലയളവില്‍ ജോലി ചെയ്തിട്ടില്ലെന്ന കണ്ടെത്തലനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

പിന്നീട് പല തവണ ചര്‍ച്ച നടന്നുവെങ്കിലും ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറായില്ല. ഇതോടെ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 47 പേരും അര്‍ഹരാണോയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനമായി. ഇതേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW