Saturday, August 24, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

പണപ്പെരുപ്പം രണ്ടു വര്‍ഷത്തെ താഴ്‌ചയില്‍

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. മേയില്‍ സൂചിക 2.45 ശതമാനമാണ്‌ രേഖപ്പെടുത്തിയത്‌. ഭക്ഷ്യവസ്‌തുക്കള്‍, എണ്ണ, ഊര്‍ജം എന്നിവയുടെ വില കുറഞ്ഞതാണു പണപ്പെരുപ്പം കുറയാന്‍ കാരണം. നിലവില്‍ സൂചിക 22 മാസത്തെ താഴ്‌ചയിലാണ്‌. ഏപ്രിലില്‍ സൂചിക 3.07 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ സൂചിക 4.78 ശതമാനമായിരുന്നു. മേയില്‍ ഭക്ഷ്യ പണപ്പെരുപ്പം 6.99 ശതമാനമാണ്‌. ഏപ്രിലില്‍ ഇത്‌ 7.37 ശതമാനമായിരുന്നു. എന്നിരുന്നാലും ഉള്ളി വില യില്‍ കയറ്റം പ്രകടമായി. ഏപ്രിലില്‍ 40.65 ശതമാനമായിരുന്ന പച്ചക്കറി പണപ്പെരുപ്പം കഴിഞ്ഞ മാസം 33.15 ശതമാനമായി.
എണ്ണ പണപ്പെരുപ്പം 0.98 ശതമാനം കുറഞ്ഞ്‌ 3.84 ശതമാനമായി. വ്യാവസായിക ഉല്‍പ്പന്നങ്ങളുടെയും വില 1.28 ശതമനമായി കുറഞ്ഞു. മുന്‍ മാസമിത്‌ 1.72 ശതമാനമായിരുന്നു. മാര്‍ച്ചിലെ പണപ്പെരുപ്പം 3.18 ശതമാനത്തില്‍നിന്നു 3.10 ശതമാനമായി പുതുക്കി നിശ്‌ചയിച്ചു.
കഴിഞ്ഞ ദിവസം പുറത്തു വന്ന റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ രാജ്യം തിരിച്ചടി നേരിട്ടപ്പോഴാണ്‌ മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ആശ്വാസകരമായത്‌.
റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ ഏഴു മാസത്തെ ഉയരമായ 3.05 ശതമാനമായിരുന്നു. ഈ റീട്ടെയില്‍ പണപ്പെരുപ്പമാണ്‌ ആര്‍.ബി.ഐയുടെ ധനനയങ്ങളെ നേരിട്ടു ബാധിക്കുന്നത്‌.
പണപ്പെരുപ്പ സൂചിക ആര്‍.ബി.ഐ. ലക്ഷ്യമായ നാലു ശതമാനത്തിനു താഴെ നിന്നതാണ്‌ ഏറെ ശ്രദ്ധേയം. തുടര്‍ച്ചയായി സൂചിക ലക്ഷ്യം കണ്ടതോടെ തുടര്‍ച്ചയായി മൂന്നാം ധനനയത്തിലും ആര്‍.ബി.ഐ.
അടിസ്‌ഥാനനിരക്കുകള്‍ കാല്‍ ശതമാനം വീതം കുറച്ചിരുന്നു. നിലവില്‍ പലിശനിരക്കുകള്‍ ഒമ്പതു മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. കാലവര്‍ഷം, ഭക്ഷ്യവില, എണ്ണവില, സാമ്പത്തിക നില തുടങ്ങിയവ പണപ്പെരുപ്പത്തെ ബാധിക്കുന്ന ഘടകങ്ങളാണ്‌.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW