Tuesday, August 20, 2019 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

സ്വര്‍ണവില കൂടി; പവന്‌ 24,560 രൂപ

മുംെബെ: സ്വര്‍ണവില വര്‍ധിച്ചു. പവന്‌ 24,560 രൂപയിലും ഗ്രാമിന്‌ 3,070 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. നാലു ദിവസത്തിനു ശേഷമാണു പ്രാദേശിക വിപണിയില്‍ വില മാറുന്നത്‌. രാജ്യാന്തര വിപണിയിലെയും ഡല്‍ഹി ബുള്ളിയനിലെയും വില മാറ്റങ്ങളാണു പ്രാദേശിക വിപണികളില്‍ ബാധിച്ചത്‌. രൂപയുടെ മൂല്യം കുറഞ്ഞതും എണ്ണവില കുതിച്ചതോടെ ഡോളര്‍ കരുത്താര്‍ജിച്ചതുമാണു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്‌. ഒമാന്‍ തീരത്ത്‌ രണ്ടു എണ്ണക്കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടയതാണ്‌ ശമിച്ച തുടങ്ങിയ എണ്ണവിലയില്‍ തീപ്പൊരിയിട്ടത്‌. ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു 300 രൂപ കൂടി 33,870 രൂപയിലാണു വ്യാപാരം നടന്നത്‌. പ്രാദേശിക ആവശ്യകത കൂടിയതാണ്‌ ബുള്ളിയന്‍ തിളങ്ങാന്‍ കാരണം.
വെള്ളി കിലോയ്‌ക്ക്‌ 550 രൂപ കൂടി 38,400 രൂപയിലെത്തി. വ്യാവസായിക മേഖലയില്‍നിന്നും നാണയ നിര്‍മാതാക്കളില്‍നിന്നുമുള്ള ആവശ്യകതയാണു വെള്ളി വിലയെ സ്വാധീനിച്ചത്‌. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,358 ഡോളറാണ്‌. ഏപ്രില്‍ 2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. വെള്ളി ഔണ്‍സിന്‌ 15.11 ഡോളറാണ്‌.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW