Monday, August 19, 2019 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.17 AM

ഉത്തരക്കടലാസ്‌ കാണാതായ സംഭവം : സര്‍വകലാശാലയ്‌ക്ക് പിഴച്ചു; 'പരീക്ഷ'ണം വിദ്യാര്‍ഥികള്‍ക്ക്‌ , 100 വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണം

uploads/news/2019/06/315016/k2.jpg

കോട്ടയം: സര്‍വകലാശാലാ അധികൃതരുടെ പിഴവു മൂലം ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കു വീണ്ടും പരീക്ഷ. എം.ജി. സര്‍വകലാശാല സി.ബി.സി.എസ്‌.എസ്‌. അഞ്ചാം സെമസ്‌റ്റര്‍ ബി.എ. സോഷ്യോളജി (്രൈപവറ്റ്‌ രജിസ്‌ട്രേഷന്‍) ) മോഡേണ്‍ സോഷ്യോളജിക്കല്‍ തിയറീസ്‌ എന്ന വിഷയത്തിലാണു 100 വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതേണ്ടത്‌. മൂല്യനിര്‍ണയത്തിനു ചുമതലപ്പെടുത്തിയ അധ്യാപികയുടെ വീഴ്‌ച മൂലമാണ്‌ ഉത്തരക്കടലാസുകള്‍ നഷ്‌ടപ്പെട്ടതെന്നാണു സര്‍വകലാശാലയുടെ വിശദീകരണം.
ബിരുദ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നു മംഗളം കഴിഞ്ഞ മാസം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. സര്‍വകലാശാല നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായി അധ്യാപികയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന ഘട്ടത്തിലാണു വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം ലഭിച്ചത്‌.
പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നാണു സര്‍വകലാശാല പറയുന്നത്‌. പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുന്ന 100 വിദ്യാര്‍ഥികള്‍ക്കുവേണ്ടി 21-നു പരീക്ഷ നടത്തുമെന്നാണു സര്‍വകലാശാല പത്രക്കുറിപ്പില്‍ പറയുന്നത്‌. പരീക്ഷകേന്ദ്രങ്ങള്‍ക്കു മാറ്റമില്ല. വിദ്യാര്‍ഥികള്‍ പരീക്ഷാഫീസ്‌ അടയ്‌ക്കേണ്ടെന്നു വ്യക്‌തമാക്കിയിട്ടുണ്ട്‌.
മംഗളം വാര്‍ത്തയോടെയാണു സര്‍വകലാശാല രഹസ്യമാക്കിയിരുന്ന സംഭവം പരസ്യമായത്‌. സോഷ്യോളജി 5, 6 സെമസ്‌റ്ററുകളില്‍ പഠിക്കുന്ന 100 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മാത്രമാണു കാണാതായതെന്ന്‌ സര്‍വകലാശാല പറയുന്നു. മൂല്യനിര്‍ണയത്തിനായി കൊച്ചിയിലെ ഒരു അധ്യാപികയ്‌ക്കു നല്‍കിയ ഉത്തരക്കടലാസുകളില്‍ നൂറെണ്ണമാണു നഷ്‌ടമായത്‌.
മേശപ്പുറത്തു വച്ചിരുന്ന ഉത്തരക്കടലാസുകള്‍ നഷ്‌ടമായ വിവരം അവര്‍ സര്‍വകലാശാലയെ അറിയിച്ചിരുന്നെന്നും പ്രത്യേക സിന്‍ഡിക്കേറ്റ്‌ സമിതി ഇതേക്കുറിച്ചു പരിശോധന നടത്തിയെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

Ads by Google
Saturday 15 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW