Friday, August 23, 2019 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.17 AM

ചീങ്കണ്ണിപ്പാലിയിലെ തടയണ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പൊളിക്കണം: ഹൈക്കോടതി

uploads/news/2019/06/315012/k4.jpg

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുനീക്കാനും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവ്‌. തടയണയിലെ വെള്ളം എത്രയും പെട്ടെന്നു തുറന്നുവിടാനും കോടതി ജില്ലാ കലക്‌ടറോടു നിര്‍ദേശിച്ചു.
തടയണ പൊളിച്ചുനീക്കാന്‍ തടസമില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്‍വറിന്റെ ഭാര്യാപിതാവ്‌ അബ്‌ദുള്‍ ലത്തീഫിന്റെ ഉടമസ്‌ഥതയിലുള്ള തടയണ പൊളിച്ചുനീക്കണമെന്നു മുമ്പും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്‍വറിന്റെ ഉടമസ്‌ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ ബോട്ടിങ്ങിനു വെള്ളമെത്തിച്ചിരുന്നത്‌ ഈ തടയണയില്‍നിന്നാണ്‌. പാര്‍ക്ക്‌ പരിസ്‌ഥിതി ദുര്‍ബലമേഖലയിലാണെന്നു ജില്ലാ കലക്‌ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

Ads by Google
Saturday 15 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW