Tuesday, August 20, 2019 Last Updated 26 Min 0 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണ്‍
Saturday 15 Jun 2019 01.17 AM

തുടര്‍ച്ചയായി 5-ാം സസ്‌പെന്‍ഷന്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണയും കൂടുതല്‍ കാലവും സസ്‌പെന്‍ഷനിലായ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥനെന്ന റെക്കോഡ് ജേക്കബ്‌ തോമസിന്

Jacob Thomas IPS in suspension

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ ഡി.ജി.പി. ജേക്കബ്‌ തോമസിനു തുടര്‍ച്ചയായ അഞ്ചാം സസ്‌പെന്‍ഷന്‍. ഇതോടെ, രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ തവണയും കൂടുതല്‍ കാലവും സസ്‌പെന്‍ഷനിലായ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥനെന്ന റെക്കോഡും ജേക്കബ്‌ തോമസിന്റെ പേരിലായി. 120 ദിവസത്തേക്കാണു പുതിയ സസ്‌പെന്‍ഷന്‍. അഴിമതിക്കെതിരേ "ചുവപ്പുകാര്‍ഡ്‌" പുറത്തെടുത്ത മുന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കെതിരേ അഴിമതിക്കേസിലാണു നടപടിയെന്നതും ശ്രദ്ധേയം.

"സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍" എന്ന ആത്മകഥയുടെ പേരില്‍ ജേക്കബ്‌ തോമസ്‌ ്രൈകംബ്രാഞ്ച്‌ അന്വേഷണം നേരിടുകയാണ്‌. തുറമുഖവകുപ്പ്‌ ഡയറക്‌ടറായിരിക്കേ, ഡ്രഡ്‌ജര്‍ വാങ്ങിയതിലെ ക്രമക്കേടിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു. ജേക്കബ്‌ തോമസിനെ തിരിച്ചെടുത്താല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നു വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റികറപ്‌ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട്‌ നല്‍കിയതിനേത്തുടര്‍ന്നാണു സസ്‌പെന്‍ഷന്‍ നാലുമാസത്തേക്കുകൂടി നീട്ടിയത്‌. ഈ കേസില്‍ മാത്രം ഇതു മൂന്നാം സസ്‌പെന്‍ഷനാണ്‌. ഔദ്യോഗികപെരുമാറ്റച്ചട്ടംലംഘിച്ചതിന്റെ പേരിലാണു മറ്റു രണ്ടു സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ വിരുദ്ധപരാമര്‍ശങ്ങളുടെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പുസ്‌തകമെഴുതി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിക്കുകയും ഔദ്യോഗികരഹസ്യനിയമം ലംഘിക്കുകയും ചെയ്‌തതിന്റെ പേരില്‍ രണ്ടാംനടപടി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചെങ്കിലും അദ്ദേഹം സഹകരിച്ചില്ല.

അതിന്റെ പേരില്‍ മൂന്നാംതവണയും സസ്‌പെന്‍ഷന്‍ ചോദിച്ചുവാങ്ങി. ഇതിനിടെയാണ്‌ അഴിമതിയുടെ പേരില്‍ വിജിലന്‍സ്‌ അന്വേഷണവും തുടര്‍ന്നുള്ള സസ്‌പെന്‍ഷനും. ഈ നടപടിയുടെ കാലാവധി തീര്‍ന്നെങ്കിലും, തിരിച്ചെടുത്താല്‍ അന്വേഷണത്തില്‍ ഇടപെടുമെന്ന റിപ്പോര്‍ട്ടിന്റെ പേരിലാണു നാലുമാസത്തേക്കുകൂടി സസ്‌പെന്‍ഷന്‍ നീട്ടിയത്‌.

എസ്‌. നാരായണ്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW