Sunday, August 18, 2019 Last Updated 30 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.49 PM

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

Maoist attack

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് എസ്.ഐ അടക്കമാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ സെറൈകലയിലെ ആഴ്ച ചന്തയ്ക്ക് സമീപം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്.

പട്രോളിംഗിന് എത്തിയ പോലീസ് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നതായി ജാര്‍ഖണ്ഡ് പോലീസിലെ എ.ഡി.ജി.പി എം.എല്‍ മീണ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28ന് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്ര പോലീസ് സേനയിലെയും സുരക്ഷാ സേനയിലെയും ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW