Friday, August 23, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.39 PM

കൊച്ചി സെന്‍ട്രല്‍ സിഐയെ കാണാതായ സംഭവം: മേലുദ്യോഗസ്ഥനെ ഡിസിപി ചോദ്യം ചെയ്തു, അന്വേഷണത്തോട് സഹകരിക്കുമെന്ന് എസിപി

CI Navas, Missing case

കൊച്ചി: കൊച്ചി സെന്‍ട്രല്‍ സിഐ നവാസിനെ കാണാതായ സംഭവത്തില്‍ എസിപി സുരേഷ് കുമാറിനെ ചോദ്യം ചെയ്തു.നവാസിന്റെ തിരോധാനത്തില്‍ എസിപി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഡിസിപി പൂങ്കുഴലി എസിപിയെ ചോദ്യം ചെയ്തത്.

ഒരു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ നവാസിനു മേല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചത്. വയര്‍ലെസ്സിലുടെ നവാസിനെ ശകാരിച്ചതും എസിപിയോട് ഡിസിപി പൂങ്കുഴലി ചോദിച്ചതായാണ് സൂചന. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിനു ശേഷം എസിപി സുരേഷ് കുമാര്‍ പ്രതികരിച്ചു.

മേലുദ്യോഗസ്ഥന്റെ മാനസികമായ പീഡനത്തെ തുടര്‍ന്നാണ് നവാസ് നാടുവിടാന്‍ കാരണമെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും നവാസിന്റെ ഭാര്യ ആരോപിച്ചിരുന്നു. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്നാണും സിഐയുടെ ഭാര്യ ആവശ്യമുയര്‍ത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW