Saturday, August 24, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.31 PM

പാലാരിവട്ടം മേല്‍പ്പാലം: കരാര്‍ കമ്പനിയുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

Palarivattom over bridge

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്പനിയായ ആര്‍.ഡി.എസിന്റെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. കമ്പനി ഉടമ സുജിത്ത് ഗോയലിന്റെ കാക്കനാഡ് പടമുകളിലെ ഫ്‌ളാറ്റിലും പരിശോധന നടത്തി.

റെയ്ഡില്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനിയിലെ കമ്പ്യുട്ടറില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭമുണ്ടാക്കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

പാലത്തിന്റെ രൂപകല്‍പ്പന മാറ്റിയതിലൂടെ കമ്പനിക്ക് വന്‍ലാഭം ഉണ്ടായയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW