Wednesday, August 21, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.14 PM

അടൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി

Missing girls, Maharashtra

മുംബൈ: പത്തനംതിട്ട അടൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി. ട്രെയിന്‍ യാത്രയ്ക്കിടെയാണ് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ മൂന്നു പേരെയും റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

യാത്രാവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പത്തന്‍തിട്ട, നിലമ്പൂര്‍ സ്വദേശികളാണ് രണ്ടുപേര്‍, ഒരാള്‍ പൂനെ സ്വദേശിയാണ്. മൂവരും ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോകും വഴിയാണ് കാണാതായത്. പിന്നാലെ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആകുകയും ചെയ്തു.

എന്നാല്‍ ഇവരുടെ ഫോണ്‍ ചില സമയങ്ങളില്‍ ഓണ്‍ ആയതിനെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ എന്തിനു പോയെന്നോ മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW