Tuesday, August 20, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.12 PM

ബംഗാളില്‍ സമരം രൂക്ഷമാകുന്നു, 300 ഡോക്ടര്‍മാര്‍ കൂടി രാജിവച്ചു; തിങ്കളാഴ്ച അഖിലേന്ത്യാ സമരം

Doctors strike

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ രൂക്ഷമാകുന്നു. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എയിംസിലെ ഡോക്ടര്‍മാരും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലെ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. അതിനിടെ ഡോക്ര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ച അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂണിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്.

അതിനിടെ മൂന്നൂറ് ഡോക്ടര്‍മാര്‍ കൂടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. സമരം ചെയ്യുന്ന ഡോക്ടമാര്‍ക്ക് മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. വ്യാഴാഴ്ച രണ്ട് മണിക്ക് മുമ്പ് ജോലിക്ക് കയറണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നുമായിരുന്നു മമതയുടെ അന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി നല്‍കുന്നത്.

വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സമരത്തിനെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കൊല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. സമരം അവസാനിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് ഏഴ് ദിവസത്തിനകം വിശദീരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഡോക്ടര്‍മാരുടെ സമരത്തെ അഭിമാന പ്രശ്‌നമായി കാണാതെ പ്രശ്‌നം പരിഹരിക്കാന്‍ മമതാ ബാനര്‍ജി ഇടപെടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സമരത്തില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയമായി മാറിയതാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. കൂടാതെ രോഗിയുടെ ബന്ധുക്കളുടെ ആക്രമണത്തിനിരയായ ഡോക്ടറോട് മമതാ ബാനര്‍ജി മാപ്പ് പറയണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW