Tuesday, August 20, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 05.10 PM

'കുട്ടികളെ കൊല്ലാന്‍ സൗദിക്ക് നാണമില്ലേ..'മുര്‍താജിന്റെ വധശിക്ഷ തടയാന്‍ എല്ലാ മാര്‍ഗവും ഉപയോഗിക്കുമെന്ന് ആസ്ട്രിയ

Austria, Saudi Arabia, Murthaja Khurais, Death penalty

സിഡ്‌നി: സൗദി ബാലന്‍ മുര്‍താജ ഖുറൈസിന്റെ വധശിക്ഷ നീക്കത്തിന്റെ ഭാഗമായി വിയന്നയിലെ സൗദി മതപഠന കേന്ദ്രം അടച്ചുപൂട്ടാന്‍ ആസ്ട്രിയന്‍ സര്‍ക്കാര്‍. മുര്‍താജിന്റെ വധശിക്ഷ തടയാന്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും വിയന്ന സൗദി സംരഭം സ്ഥാപിക്കാന്‍ വേണ്ടിയുണ്ടാക്കിയ കരാര്‍ പിന്‍വലിക്കാനും ആസ്ട്രിയന്‍ പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

2011ലെ അറബ് വസന്തകാലത്ത് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി എന്നു പറഞ്ഞാണ് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സൗദി അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെയെ ബോര്‍ഡറില്‍ വച്ചായിരുന്നു അറസ്റ്റ്. ഇപ്പോള്‍ വധ ശിക്ഷ കാത്ത് സൗദി തടവില്‍ കഴിയുകയാണ് മുര്‍താജ്.

നിയമപരമായി സ്വീകരിക്കാവുന്ന നടപടിക്രമങ്ങളെ കുറിച്ചും അത് നടപ്പിലാക്കുന്നതിനെ കുറിച്ചും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആസ്ട്രിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ജമാല്‍ ഖഷോഗ്ജിയുടെ കേസിനുശേഷം എങ്ങനെയാണ് തങ്ങള്‍ വിമര്‍ശകരെ നേരിടാന്‍ പോകുന്നതെന്ന് സൗദി ഭരണകൂടം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികളെ, കൗമാരക്കാരെ കൊലചെയ്യാന്‍ അവര്‍ക്ക് യാതൊരു ലജ്ജയുമില്ല.' പ്രമേയത്തില്‍ പറയുന്നു.

ദമാമിലെ ജുവനൈല്‍ ജയിലിലാണ് മുര്‍താജ തടവില്‍ കഴിയുന്നത്. 2018ലാണ് സൗദി മുര്‍താജയ്ക്ക് അഭിഭാഷകനെ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം മുര്‍താജിന്റെ അച്ഛനേയും സഹോദരനേയും സൗദി ജയിലിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW