Sunday, August 18, 2019 Last Updated 58 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 05.07 PM

എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ പിഴ ചുമത്തും: ബാങ്കുകളെ നിയന്ത്രിക്കാന്‍ ആര്‍.ബി.ഐ

എ.ടി.എമ്മുകളിലുള്ള പണത്തിന്റെ അളവ് സംബന്ധിച്ച സൂചന നല്‍കുന്ന സെന്‍സറുകള്‍ സ്ഥാപിക്കണം.
RBI, ATM

ന്യുഡല്‍ഹി: എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറിലേറെ എ.ടി.എമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്തുമെന്നും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനുമാണ് ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എ.ടി.എമ്മുകളിലുള്ള പണത്തിന്റെ അളവ് സംബന്ധിച്ച സൂചന നല്‍കുന്ന സെന്‍സറുകള്‍ സ്ഥാപിക്കണം. അവധി ദിനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാകുന്നത് ചെറുകിട നഗരങ്ങളിലും ഗ്രാമീണ മേഖലയിലും പതിവാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍.ബി.ഐയുടെ ഈ നിര്‍ദേശം.

പലപ്പോഴും ബാങ്കുകളുടെ നിഷ്‌ക്രീയ നിലപാടുകള്‍ കൊണ്ട് കാലിയാകുന്ന എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാറില്ല. ഗ്രാമീണ മേഖലയില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും പണത്തിനായി ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജനങ്ങള്‍ക്ക് എത്തേണ്ടിവരുന്നു. ഇടപാടുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പലവിധത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW