Tuesday, August 20, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 02.48 PM

ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാന്‍ ഒരിക്കലും ഇരക്കില്ല: ലോകകപ്പ് പോരാട്ടത്തിനു തൊട്ടുമുമ്പ് നിലപാട് വ്യക്തമാക്കി പാക്കിസ്താന്‍

 India, Bilateral Ties, Pakistan

ലണ്ടന്‍: ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാന്‍ ഒരിക്കലും ഇരക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാക്കിസ്താന്‍. ലോകകപ്പില്‍ ഇന്ത്യ-പാക്ക് പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടം.

ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി ഇന്ത്യയോട് യാചിക്കില്ല. മാന്യമായ രീതിയില്‍ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുളളുവെന്നും പിസിബി അധ്യക്ഷന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. 2013 നു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരമ്പര കളിച്ചിട്ടില്ല. എന്നാല്‍ മറ്റ് ടൂര്‍ണമെന്റുകളിലായി ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

അതേസമയം നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ടീം പങ്കെടുക്കുമെന്നും മാനി വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീലങ്കന്‍ ടീം ടെസ്റ്റ് പരമ്പരയ്ക്ക് പാക്കിസ്താനില്‍ എത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംമ്പറില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ഡിസംബറില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ദ്വിരാഷ്ട്ര ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. മൂന്ന് ഏകദിനങ്ങളും ട്വന്റി20 യും അടങ്ങുന്നതാണ് പരമ്പര.

Ads by Google
Ads by Google
Loading...
TRENDING NOW