Thursday, August 22, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.51 PM

കാണാതായ സിഐ നവാസ് എടിഎമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്..; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍

uploads/news/2019/06/314834/missing-ci.jpg

കൊച്ചി : കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണം പിന്‍വലിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നാണ് നവാസ് തേവര എടിഎമ്മില്‍ എത്തിയത്. ടീഷര്‍ട്ടും പാന്റ്‌സുമായിരുന്നു വേഷം. എടിഎമ്മില്‍ രണ്ടര മിനിട്ടോളം ചെലവിട്ടു.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ കയ്യിലുള്ള ഫോണിലെ വാട്‌സാപ്പില്‍ നിന്നും ആര്‍ക്കൊക്കെയോ മെസേജ് അയക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 1000 രൂപയാണ് എടിഎമ്മില്‍ നിന്നും പിന്‍വലിച്ചത്. ഇതിനിടെ, നവാസിന് അസി.കമ്മിഷണറുമായി ഉണ്ടായ തര്‍ക്കത്തിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.

വയര്‍ലെസ് സെറ്റിലൂടെ മേലുദ്യോഗസ്ഥനുമായി ഉണ്ടായ കലഹത്തിന് ശേഷമാണ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായത്. ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സിഐ നവാസിനോട് കയര്‍ത്ത അസിസ്റ്റന്റ് കമ്മിഷണറോട് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് സ്ഥിതി വഷളായത്. എല്ലാ പോലീസുകാരും കേള്‍ക്കെയുള്ള രൂക്ഷമായ വാക്കേറ്റത്തിന് ഒടുവില്‍ ഇരുവരും പിന്തിരിഞ്ഞുവെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ എസിയുമായി കൊമ്പുകോര്‍ത്തു. ഇതെല്ലാം ശാന്തമായ സമയത്താണ് നവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പരാതിയുമായി എത്തിയത്.

ഇതിനിടെ, രാവിലെ ഒന്‍പതു മണിയോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പോലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് നവാസ് പ്രതികരിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW