Tuesday, August 20, 2019 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.01 AM

മോഷ്‌ടിച്ച ബൈക്കുമായി പത്തൊമ്പതുകാരന്‍ പിടിയില്‍

uploads/news/2019/06/314740/c6.jpg

മൂലമറ്റം: മോഷ്‌ടിച്ച ബൈക്കുമായി കെ.എസ്‌.ഇ.ബി കോളനിയില്‍ സംശയാസ്‌പദമായി കണ്ടയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കടുത്തുരുത്തി മേമ്മുറി കളപ്പുരതെക്കേതില്‍ ജോസാ (19) ണ്‌ പിടിയിലായത്‌. ഇയാളോടൊപ്പം ഉണ്ടായിരുന്ന കടുത്തുരുത്തി സ്വദേശി ഷിന്റോ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ അഞ്ചിനു മൂലമറ്റം കെ.എസ്‌.ഇ.ബി കോളനിയില്‍ ജനവാസമില്ലാത്ത സ്‌ഥലത്ത്‌ ഒരു ബൈക്ക്‌ സംശയാസ്‌പദമായ നിലയില്‍ കണ്ടു. നമ്പര്‍ പ്ലേറ്റ്‌ ഒടിച്ചു മാറ്റിയ നിലയില്‍ കണ്ട ബൈക്കിലെ ടയറിന്റെ കാറ്റ്‌ സംശയം തോന്നിയ കെ.എസ്‌.ഇ.ബി ജീവനക്കാര്‍ കുത്തിക്കളഞ്ഞു. തുടര്‍ന്ന്‌ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആളില്ലാത്ത തക്കം നോക്കി ബൈക്കുമായി മോഷ്‌ടാക്കള്‍ ഇവിടെനിന്നു കടന്നു കളഞ്ഞു.
പിന്നീട്‌ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരും പോലീസും ചേര്‍ന്ന്‌ ഇവരെ മൂലമറ്റം പെട്രോള്‍ പമ്പിനു സമീപത്തെ ടയര്‍ കടയില്‍ കണ്ടെത്തി. പോലീസിനെ കണ്ടയുടനെ രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോസിനെ പിടികൂടി. ഷിന്റോയ്‌ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതായി പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ബൈക്ക്‌ ഏറ്റുമാനൂരില്‍ നിന്നു മോഷ്‌ടിച്ചതാണെന്ന്‌ സമ്മതിച്ചതായി കാഞ്ഞാര്‍ എസ്‌.ഐ: ജോണ്‍ സെബാസ്‌റ്റ്യന്‍ പറഞ്ഞു.

Ads by Google
Friday 14 Jun 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW