Friday, August 23, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.50 AM

കോപ്പ നാളെ നിറയും; ബ്രസീല്‍ ഇറങ്ങും

uploads/news/2019/06/314734/s3.jpg

സാവോപോളോ: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 46-ാം എഡിഷന്‌ നാളെ ബ്രസീലില്‍ തുടക്കമാകും. ബ്രസീലിലെ അഞ്ചു വേദികളിലായി 12 ടീമുകളാണ്‌ ഇക്കുറി കോപ്പയ്‌ക്കായി മാറ്റുരയ്‌ക്കുന്നത്‌.
മൂന്നു പതിറ്റാണ്ടിനു ശേഷമാണ്‌ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ബ്രസീലിലേക്ക്‌ എത്തുന്നത്‌.
നാളെ രാവിലെ ആറു മണിക്കു നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലും ബൊളീവിയയുമാണ്‌ ഏറ്റുമുട്ടുന്നത്‌.
ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വായ്‌, ചിലി തുടങ്ങിയ 10 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കു പുറമേ ക്ഷണിക്കപ്പെട്ട ടീമുകളായി ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറും റണ്ണറപ്പുകളായ ജപ്പാനും ഇക്കുറി കോപ്പ കളിക്കുന്നുണ്ട്‌.
ഏറ്റവും കൂടുതല്‍ കിരീടം നേടിയ അര്‍ജന്റീനയും പരമ്പരാഗത വൈരികളായ ബ്രസീലും തമ്മിലൊരു ഫൈനലിനാണ്‌ ആരാധകര്‍ കാത്തിരിക്കുന്നത്‌.
നിലവിലെ ചാമ്പ്യന്മാരായ ചിലിയും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായും എഴുതിത്തള്ളാന്‍ പറ്റാത്ത ശക്‌തികളാണ്‌. സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെയാണ്‌ ബ്രസീല്‍ ടീം ഇത്തവണ ഇറങ്ങുന്നത്‌. എന്നാല്‍ മികച്ച ടീമിനെയാണ്‌ കോച്ച്‌ ടീറ്റെ കോപ്പയ്‌ക്കായി വാര്‍ത്തെടുത്തത്‌. ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയും മിന്നും ഫോമിലാണ്‌.
മൂന്നു ഗ്രൂപ്പുകളിലായാണ്‌ മല്‍സരം. ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ആദ്യ രണ്ട്‌ സ്‌ഥാനക്കാര്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ പ്രവേശിക്കും.കൂടാതെ എല്ലാ ഗ്രൂപ്പിലെയും ഏറ്റവും മികച്ച രണ്ട്‌ മൂന്നാം സ്‌ഥാനക്കാരും ക്വാര്‍ട്ടറില്‍ സ്‌ഥാനപിടിക്കും. ജൂലൈ എട്ടിനു മാറക്കാനയിലാണ്‌ ഫൈനല്‍.

ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണമില്ല

സാവോപോളോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ കാത്തിരിക്കുന്ന ഇന്ത്യ ആരാധകര്‍ക്ക്‌ നിരാശാജനകമായ വാര്‍ത്ത. നാളെ രാവിലെ ആരംഭിക്കുന്ന കോപ്പാ അമേരിക്കാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ഇന്ത്യന്‍ വന്‍കരയില്‍ സംപ്രേക്ഷണം ചെയ്യില്ല.
പ്രമുഖ സ്‌പോര്‍ട്‌സ്‌ ചാനലുകളായ സോണി നെറ്റ്‌ വര്‍ക്ക്‌ , സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌, ഡി സ്‌പോര്‍ട്ട്‌ എന്നിവര്‍ കോപ്പാ അമേരിക്കയുടെ സംപ്രേക്ഷണാവകാശത്തിനായി രംഗത്തെത്തിയിട്ടില്ല. നിലവില്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ നടക്കുന്നതിനാല്‍ കോപ്പയ്‌ക്ക് ആരാധകര്‍ ഉണ്ടാവില്ലെന്നതാണ്‌ ചാനലുകാരെ പിന്നോട്ടടിപ്പിച്ചത്‌.
എന്നാല്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഇന്ത്യന്‍ സമയം രാത്രിയും കോപ്പാ അമേരിക്ക പുലര്‍ച്ചെയുമായാണ്‌ നടക്കുന്നത്‌. ബ്രസീല്‍, അര്‍ജന്റീനാ ടീമുകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കാണ്‌ ഈ തീരുമാനം വന്‍ തിരിച്ചടിയാകുന്നത്‌. സോണി ലൈവ്‌ മൊബൈല്‍ ആപ്പ്‌, ജിയോ സ്‌പോര്‍ട്‌സ് ആപ്പ്‌ എന്നിവയില്‍ മത്സരം തത്സമയം കാണാം.

Ads by Google
Friday 14 Jun 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW