Tuesday, August 20, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.45 AM

പാലാരിവട്ടം പാലം ഇ. ശ്രീധരന്‍ പരിശോധിക്കും

uploads/news/2019/06/314727/k8.jpg

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്‌ധസംഘം പരിശോധന നടത്തും.
17 നു പരിശോധന നടത്താന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത്‌ മന്ത്രിയും ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ തീരുമാനിച്ചു. കോണ്‍ക്രീറ്റ്‌ വിദഗ്‌ധന്‍ പാലം പരിശോധിക്കണമെന്ന്‌ ഇ.ശ്രീധരന്‍ ആവശ്യപ്പെട്ടു. ഐഐടി വിദഗ്‌ധന്‍ അളകസുന്ദരമൂര്‍ത്തിയും വിദഗ്‌ധ സംഘത്തിലുണ്ടാവും. പരിശോധനയ്‌ക്കുശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ഇ. ശ്രീധരന്റെ ഉപദേശം തേടിയത്‌. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്‌ഥാനത്ത്‌ പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേടു കണ്ടെത്തിയ വിജിലന്‍സ്‌ സംഘവും പാലം പൊളിച്ചുനീക്കി പുതിയതു പണിയണമെന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Friday 14 Jun 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW