Saturday, August 24, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.45 AM

നിപ: നിരീക്ഷണപ്പട്ടികയിലെ 47 പേരെ ഒഴിവാക്കി

uploads/news/2019/06/314726/k7.jpg

കൊച്ചി: നിപ ബാധിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്‌തികരം. കളമശേരി മെഡി. കോളജില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടു പേരെക്കൂടി ഇന്നലെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഇനി നാലു പേരാണു മെഡി. കോളജില്‍ നിരീക്ഷണത്തിലുള്ളത്‌. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്‌. മെഡിക്കല്‍ കോളജിലുള്ള മറ്റൊരു രോഗിയുടെ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയ്‌ക്ക്‌ ശേഖരിച്ചു.
കണ്ണൂര്‍ പരിയാരം മെഡി. കോളജില്‍നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്‌ക്ക്‌ ലഭിച്ചു. മേയില്‍ ജില്ലയിലുണ്ടായ 1798 മരണങ്ങളുടെയും വിശദാംശങ്ങള്‍ പൂര്‍ണമായി പരിശോധിച്ചെങ്കിലും നിപ സംശയിക്കേണ്ടതൊന്നും കണ്ടെത്തിയില്ല. ഇന്നലെ 4000 പേര്‍ക്കുകൂടി നിപ പ്രതിരോധ പരിശീലനം നല്‍കി. ഇതുവരെ 30,198 പേര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്‌.
രോഗിയുമായുള്ള സമ്പര്‍ക്കം മൂലം നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ട 47 പേരെ 21 ദിവസത്തെ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയായതോടെ ഒഴിവാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്‌ 283 പേരാണ്‌. ഇതില്‍ ഹൈ റിസ്‌ക്‌, ലോ റിസ്‌ക്‌ വിഭാഗങ്ങളിലായി യഥാക്രമം 52 ഉം 231 ഉം വീതം പേരാണുള്ളത്‌. നിരീക്ഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ ഇവരെയും പട്ടികയില്‍നിന്ന്‌ ഒഴിവാക്കും. നിരീക്ഷണപ്പട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്നു സ്‌ഥിരീകരിച്ചശേഷം സ്‌ഥിതിഗതികള്‍ വിലയിരുത്തി നിപ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.

Ads by Google
Friday 14 Jun 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW