Friday, August 23, 2019 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.45 AM

ജി.പി.എസ്‌. ഘടിപ്പിക്കാന്‍ സമയം നീട്ടും

uploads/news/2019/06/314725/k6.jpg

തിരുവനന്തപുരം: വാഹനങ്ങളില്‍ ജി.പി.എസ്‌. ഘടിപ്പിക്കുന്നതിനു കുറച്ചു സമയം കൂടി നീട്ടിനല്‍കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
വ്യവസായ വകുപ്പിന്‌ കീഴിലുള്ള കൊല്ലം യുണൈറ്റഡ്‌ ഇലക്‌ട്രിക്കല്‍ കമ്പനി നിര്‍മിക്കുന്ന ജി.പി.എസ്‌. വാങ്ങുകയാണെങ്കില്‍ വില ഗഡുക്കളായി അടയ്‌ക്കാന്‍ അനുമതി നല്‍കാമെന്നു മന്ത്രി ഇ.പി. ജയരാജന്‍ സമ്മതിച്ചിട്ടുണ്ട്‌. ടാക്‌സി ഡ്രൈവര്‍മാര്‍ക്കുണ്ടാവുന്ന സാമ്പത്തിക ബാധ്യത പരിഗണിച്ചാണു സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കി. മോട്ടോര്‍ വാഹനസമരത്തില്‍നിന്നു തൊഴിലാളി സംഘടനകള്‍ പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരാണു വാഹനങ്ങളില്‍ ജി.പി.എസ്‌. ഘടിപ്പിക്കണമെന്ന ഉത്തരവിറക്കിയത്‌. ഇതിന്‌ ഒരു വര്‍ഷം സാവകാശം അനുവദിച്ചിരുന്നു. ഓട്ടോറിക്ഷകളില്‍ ഇവ ഘടിപ്പിക്കേണ്ടതിെല്ലന്നും മന്ത്രി പറഞ്ഞു.

Ads by Google
Friday 14 Jun 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW