Sunday, August 18, 2019 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 03.28 PM

കരടിയെ വളര്‍ത്തിയതിന് ഗായിക അറസ്റ്റില്‍: നായ ആണെന്ന് തെറ്റിദ്ധരിച്ചാണ് കരടിയെ ഓമനിച്ചതെന്ന് വിചിത്ര മൊഴി!

 Singer, Arrested,  Keeping Bear

ക്വലാലംപൂര്‍: കരടിയെ വീട്ടില്‍ വളര്‍ത്തിയതിന് മലേഷ്യന്‍ ഗായിക സരിത് സോഫിയ യാസിന്‍ അറസ്റ്റില്‍. എന്നാല്‍ നായ ആണെന്ന് തെറ്റിദ്ധരിച്ചാണ് കരടിയെ വളര്‍ത്തിയതെന്നാണ് ഗായികയുടെ മൊഴി. രണ്ടു മാസം പ്രായമുള്ള കരടിക്കുഞ്ഞിനെ റോഡരികില്‍ നിന്നാണ് കിട്ടിയതെന്നാണ് ഗായിക മൊഴി നല്‍കിയിരിക്കുന്നത്.

രാത്രിസമയത്താണ് റോഡരികില്‍ നിന്ന് കരടിക്കുഞ്ഞിനെ കിട്ടുന്നത്. അതൊരു നായ ആയിരിക്കുമെന്നാണ് വിചാരിച്ചതെന്നും 27 കാരിയായ ഗായിക വ്യക്തമാക്കി. അതല്ലാതെ നിയമം ലംഘിച്ച് ഒന്നും ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും ഒരു കരടിയെ ഓമനിച്ച് വളര്‍ത്താനാകില്ല. അതിനെ രക്ഷിക്കണമെന്ന ആഗ്രഹത്തോടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.'

ബ്രൂണോ എന്ന് പേരിട്ടിരിക്കുന്ന കരടിയെ മൃഗശാലയ്ക്ക് കൈമാറുമെന്നും ഗായിരക വ്യക്തമാക്കി. ബ്രൂണോയെ കൈമാറുന്നതിന് തനിക്ക് വിഷമമുണ്ടെന്നും അ്വറ പറയുന്നു. വന്യജീവി- ദേശീയ പാര്‍ക്ക് വിഭാഗ അധികൃതര്‍ കഴിഞ്ഞ വെള്ളിയാഴ്‌യാണ് യാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവരുടെ വീടിന്റെ ജനാലയില്‍ക്കൂടി കരടി തലയിട്ട് ഒച്ചവെയ്ക്കുന്നത് വീഡിയോയില്‍ പകര്‍ത്തി പുറത്തുവന്നതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഗായികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമറശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ ഗായിക തള്ളി.

Ads by Google
Ads by Google
Loading...
TRENDING NOW