Tuesday, August 20, 2019 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.51 AM

മൂവാറ്റുപുഴ രൂപതാധ്യക്ഷനായി മാര്‍ തെയഡോഷ്യസ്‌ സ്‌ഥാനമേറ്റു

uploads/news/2019/06/314487/re4.jpg

മൂവാറ്റുപുഴ: പ്രാര്‍ഥനാചൈതന്യം നിറഞ്ഞ പുണ്യമുഹൂര്‍ത്തത്തില്‍ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ്‌ മെത്രാപ്പോലീത്ത മൂവാറ്റുപുഴ രൂപതാധ്യക്ഷനായി സ്‌ഥാനമേറ്റു. സ്‌ഥാനമൊഴിഞ്ഞ രൂപതാധ്യക്ഷന്‍ ഡോ. എബ്രാഹം മാര്‍ യൂലിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍
ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ്പിനെ നിയമിച്ചുകൊണ്ടുളള കര്‍ദിനാളിന്റെ കല്‍പ്പന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ വായിച്ചു. തുടര്‍ന്ന്‌ സിംഹാസനത്തിലിരുന്ന്‌ "ഞാന്‍ നല്ലിടയനാകുന്നു.." എന്ന ഏവന്‍ഗേലിയോന്‍ മെത്രാപ്പോലീത്ത വായിച്ചു. ഇതിനുശേഷം മെത്രാപ്പോലീത്തയെ ഏഴ്‌ വൈദികര്‍ ചേര്‍ന്ന്‌ ഉയര്‍ത്തി യോഗ്യന്‍ എന്നര്‍ഥമുള്ള ഓക്‌സിയോസ്‌ ചൊല്ലിയപ്പോള്‍ വിശ്വാസീസമൂഹം അത്‌ ഏറ്റുചൊല്ലി.
കാതോലിക്കാ ബാവയോടു വിധേയത്വം പ്രഖ്യാപിച്ച്‌ പുതിയ മെത്രാന്‍, കൈ ചുംബിക്കുകയും സഹ മെത്രാപ്പോലീത്തമാര്‍ക്ക്‌ സ്‌നേഹചുംബനം നല്‍കുകയും ചെയ്‌തു.
ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്‌, ബിഷപ്‌ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റം, ഡോ. ജോസഫ്‌ മാര്‍ തോമസ്‌, ബിഷപ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ സ്‌തേഫാനോസ്‌, ബിഷപ്‌ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്‌, ബിഷപ്‌ ഡോ. തോമസ്‌ മാര്‍ അന്തോണിയോസ്‌, ബിഷപ്‌ ഡോ. സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, മാര്‍ മാത്യു അറയ്‌ക്കല്‍, മാര്‍ ജോസ്‌ പുളിക്കന്‍, മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍, മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍, മാര്‍ ജെയിംസ്‌ ആനാപ്പറമ്പില്‍, മാര്‍ സെബാസ്‌റ്റ്യന്‍ തെക്കേതിച്ചേരില്‍, മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ തോമസ്‌ ചാക്യാത്ത്‌, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
യാക്കോബായ സഭാ മൊത്രാപ്പോലീത്താമാരായ കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഓര്‍ത്തഡോക്‌സ്‌ സഭാ മൊത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്തനാസിയോസ്‌ എന്നിവരും ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.
തുടര്‍ന്നു നടന്ന സമ്മേളനം സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു.
കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. നിയുക്‌ത എം.പി. ഡീന്‍ കുര്യാക്കോസ്‌, തോമസ്‌ മാര്‍ അത്തനാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ബഥനി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ്‌ കുരുവിള, ബഥനി സന്യാസിനി സമൂഹം പ്ര?വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ഗ്ലാഡീസ്‌, രൂപതാ വികാരി ജനറാള്‍ ഫാ. വര്‍ഗീസ്‌ കുന്നുംപുറം, ഫാ. ചെറിയാന്‍ ചെന്നിക്കര, പാസ്‌റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Thursday 13 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW