Saturday, August 24, 2019 Last Updated 17 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.44 AM

വ്യോമസേനയില്‍ എയര്‍മാനാകാം

uploads/news/2019/06/314479/c1.jpg

വ്യോമസേനയില്‍ ഗ്രൂപ്പ്‌ എക്‌സ്/ഗ്രൂപ്പ്‌ വൈ ട്രേഡുകളില്‍ എയര്‍മാനാകാന്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക്‌ അവസരം. ഇത്‌ കമ്മിഷന്‍ഡ്‌ ഓഫീസര്‍/പൈലറ്റ്‌/നാവിഗേറ്റര്‍ തസ്‌തികകളിലേക്കുള്ള തെരഞ്ഞെടുപ്പല്ല. ഉടന്‍ വിജ്‌ഞാപനമാകും. ജൂലൈ ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജൂലൈ 15 വരെ അപേക്ഷിക്കാം.
ഗ്രൂപ്പ്‌ എക്‌സ് (എഡ്യൂക്കേഷണല്‍ ഇന്‍സ്‌ട്രക്‌ടര്‍ ട്രേഡ്‌ ഒഴികെ)- മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ്‌ പഠിച്ചു കുറഞ്ഞതു മൊത്തം 50 ശതമാനം മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്‌/പ്ലസ്‌ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞത്‌ മൊത്തം 50 ശതമാനം മാര്‍ക്കോടെ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കില്‍നിന്നും നേടിയ ത്രിവത്സര എന്‍ജിനീയറിങ്‌ ഡിപ്ലോമ വിജയിക്കണം. ഡിപ്ലോമയ്‌ക്ക് ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. ഡിപ്ലോമതലത്തില്‍ ഇംഗ്ലീഷ്‌ ഒരു വിഷയമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്‌/പത്താം ക്ലാസില്‍ ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം.
ഗ്രൂപ്പ്‌ വൈ (മെഡിക്കല്‍ അസിസ്‌റ്റന്റ്‌, മ്യൂസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ)- കുറഞ്ഞതു മൊത്തം 50 ശതമാനം മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്‌/പ്ലസ്‌ടു/തത്തുല്യ വിജയം. ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞതു മൊത്തം 50 ശതമാനം മാര്‍ക്കോടെ ദ്വിവത്സര വൊക്കേഷണല്‍ കോഴ്‌സ് ജയം. വൊക്കേഷണല്‍ കോഴ്‌സിന്‌ ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. വൊക്കേഷണല്‍ കോഴ്‌സിന്‌ ഇംഗ്ലീഷ്‌ ഒരു വിഷയമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്‌/പത്താം ക്ലാസില്‍ ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം.
ഗ്രൂപ്പ്‌ വൈ (മെഡിക്കല്‍ അസിസ്‌റ്റന്റ്‌ ട്രേഡ്‌)- ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലീഷ്‌ പഠിച്ച്‌ കുറഞ്ഞതു മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു/ഇന്റര്‍മീഡിയറ്റ്‌/തത്തുല്യ പരീക്ഷാ വിജയം. ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം.
ഗ്രൂപ്പ്‌ എക്‌സ് പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളവര്‍ക്ക്‌ ഗ്രൂപ്പ്‌ വൈ പരീക്ഷയും എഴുതാന്‍ അവസരമുണ്ട്‌. ഇത്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്തു രേഖപ്പെടുത്തണം. ഡിപ്ലോമക്കാര്‍ക്ക്‌ ഗ്രൂപ്പ്‌ എക്‌സ് ട്രേഡിലേക്ക്‌ മാത്രമേ അപേക്ഷിക്കാനാകൂ.
1999 ജൂലൈ 19നും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍. എന്‍റോള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രായപരിധി 21 വയസ്‌.
ഉയരം കുറഞ്ഞത്‌ 152.5 സെ.മീ. നെഞ്ചളവ്‌ കുറഞ്ഞത്‌ അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. ഓപറേഷന്‍സ്‌ അസിസ്‌റ്റന്റ്‌ ട്രേഡുകാര്‍ക്ക്‌ കുറഞ്ഞത്‌ 55 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ശസ്‌ത്രക്രിയ നടത്തിയവര്‍ അപേക്ഷിക്കേണ്ടതില്ല. കണ്ണട ഉപയോഗിക്കുന്നവര്‍ പരിശോധനാകുറിപ്പും കണ്ണടയും ഹാജരാക്കണം. അപേക്ഷകര്‍ക്ക്‌ സാധാരണ കേള്‍വിശക്‌തിയുണ്ടായിരിക്കണം. ആരോഗ്യമുള്ള പല്ലുകളും വേണം (14 ഡന്റല്‍ പോയിന്റ്‌). ജോലിയെ ബാധിക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങളൊന്നും പാടില്ല.
ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ടെസ്‌റ്റ്, അഡാപ്‌റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയുണ്ടാകും. വൈദ്യപരിശോധനയുമുണ്ടാകും. 2019 സെപ്‌റ്റംബര്‍ 21-24 തീയതികളില്‍ ഓണ്‍ലൈന്‍ ടെസ്‌റ്റ് നടത്തും. 250 രൂപ അപേക്ഷഫീസ്‌. ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ മുഖേന ഓണ്‍ലൈനായി ഫീസടയ്‌ക്കാം. ആക്‌സിസ്‌ ബാങ്ക്‌ ബ്രാഞ്ച്‌ മുഖേന ചെലാന്‍ വഴിയും ഫീസടയ്‌ക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു ലഭിക്കും.
www.airmenselection.cadc.in, www.careerinidanairforce.aadc.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ ഫോട്ടോ, ഇടതു തള്ളവിരലടയാളം, കൈയൊപ്പ്‌ എന്നിവ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ്‌ ചെയ്യണം.
പേരും ഫോട്ടോയെടുത്ത തീയതിയും കറുത്ത സ്ലേറ്റില്‍ ഇംഗ്ലീഷ്‌ വലിയക്ഷരത്തില്‍ വെളുത്ത ചോക്കുകൊണ്ടെഴുതി ഈ സ്ലേറ്റ്‌ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന വിധത്തിലായിരിക്കണം ഫോട്ടോ. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം അപേക്ഷിക്കുക.

Ads by Google
Thursday 13 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW