Tuesday, August 20, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.44 AM

എയര്‍പോര്‍ട്ട്‌ അതോറിറ്റിയില്‍ 176 സെക്യൂരിറ്റി പഴ്‌സണല്‍

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ സബ്‌സിഡറിയായ എ.എ.ഐ. കാര്‍ഗോ ലോജിസ്‌റ്റിക്‌സ് ആന്‍ഡ്‌ അലൈഡ്‌ സര്‍വീസസ്‌ കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി പഴ്‌സണല്‍ ആന്‍ഡ്‌ എക്‌സ്റേ സ്‌ക്രീനറിന്റെ 176 ഒഴിവുണ്ട്‌. ചെന്നൈ എയര്‍പോര്‍ട്ടിലാണ്‌ ഒഴിവ്‌. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്‌.
അംഗീകൃത ബി.സി.എ.എസ്‌. ബേസിക്‌ എ.വി.എസ്‌.ഇ.സി. (12 ദിവസത്തെ ന്യൂ പാറ്റേണ്‍) സര്‍ട്ടിഫിക്കറ്റുള്ളവര്‍: ഏതെങ്കിലും വിഷയത്തില്‍ ത്രിവത്സര ബിരുദം, ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബി.സി.എ.എസ്‌. സര്‍ട്ടിഫൈഡ്‌ സ്‌ക്രീനര്‍, ബി.സി.എ.എസ്‌. സര്‍ട്ടിഫൈഡ്‌ ഇന്‍-ലൈന്‍ സ്‌ക്രീനര്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇഷ്യു ചെയ്‌ത പാസ്‌പോര്‍ട്ട്‌ എന്നിവയുള്ളവര്‍ക്ക്‌ മുന്‍ഗണന. അംഗീകൃത ബി.സി.എ.എസ്‌. ബേസിക്‌ എ.വി.എസ്‌.ഇ.സി. (12 ദിവസത്തെ ന്യൂ പാറ്റേണ്‍) സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍: ഏതെങ്കിലും വിഷയത്തില്‍ ത്രിവത്സര ബിരുദം, ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. എന്‍.സി.സി. ബി/സി സര്‍ട്ടിഫിക്കറ്റ്‌, ഫയര്‍ ഫൈറ്റിങ്‌ പരിജ്‌ഞാനം, ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി അറിവ്‌, ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ പരിജ്‌ഞാനം, അണ്‍ ആംഡ്‌ കോംപാറ്റ്‌, ലീഗല്‍ പരിജ്‌ഞാനം, ആംഡ്‌ ഫോഴ്‌സസ്‌/പോലീസ്‌ പശ്‌ചാത്തലം, കംപ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇഷ്യു ചെയ്‌ത പാസ്‌പോര്‍ട്ട്‌ എന്നിവയുള്ളവര്‍ക്ക്‌ മുന്‍ഗണന.
പുരുഷന്മാര്‍ക്ക്‌ 170 സെ.മീറ്ററും സ്‌ത്രീകള്‍ക്ക്‌ 157 സെ.മീറ്ററും ഉയരമുണ്ടാകണം. ഒ.ബി.സി, എസ്‌.സി. വിഭാഗക്കാര്‍ക്ക്‌ 165 സെ.മീ. (പുരുഷന്‍), 155 സെ.മീ. (സ്‌ത്രീ). എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 162.5 സെ.മീ. (പുരുഷന്‍), 150 സെ.മീ. (സ്‌ത്രീ). പ്രായം 45 കവിയരുത്‌. 2019 ജൂണ്‍ ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിച്ച 15 വര്‍ഷം സര്‍വീസും ബിരുദവുമുള്ള വിക്‌മുതഭടന്മാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം 25000-30000 രൂപ.
500 രൂപയാണ്‌ അപേക്ഷാഫീസ്‌. AAI Cargo Logistics & Allie dServices Company Lt^d എന്ന പേരിലെടുത്ത ന്യൂഡല്‍ഹിയില്‍ മാറാവുന്ന അക്കൗണ്ട്‌ പേയി ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റിന്റ പിന്നില്‍ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും ജനനത്തീയതിയും മൊബൈല്‍ നമ്പരും എഴുതണം. പട്ടികവിഭാഗക്കാര്‍, വിമുക്‌തഭടന്മാര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക്‌ ഫീസില്ല. ഈ മാസം 20 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്‌ വിലാസം: www.aaiclas.org

Ads by Google
Thursday 13 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW