Monday, August 19, 2019 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.44 AM

മാംഗ്ലൂര്‍ റിഫൈനറിയില്‍ ഒഴിവുകള്‍

പൊതുമേഖലാ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പറേഷനു കീഴിലുള്ള മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ്‌ പെട്രോകെമിക്കല്‍സില്‍ വിവിധ വിഭാഗങ്ങളില്‍ എന്‍ജിനീയര്‍, ലബോറട്ടറി സൂപ്പര്‍വൈസര്‍ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളുണ്ട്‌. ഗേറ്റ്‌- 2019ലെ സ്‌കോര്‍ അനുസരിച്ചാണ്‌ തെരഞ്ഞെടുപ്പ്‌.
കെമിക്കല്‍- കെമിക്കല്‍ എന്‍ജിനീയറിങ്‌/കെമിക്കല്‍ ടെക്‌നോളജി/പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്‌/ പെട്രോകെമിക്കല്‍ ടെക്‌നോളജിയില്‍ ബി.ഇ./ബി.ടെക്‌/ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌- 2019 സ്‌കോര്‍.
മെക്കാനിക്കല്‍- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്‌/ ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌- 2019 സ്‌കോര്‍.
ഇലക്‌ട്രിക്കല്‍- ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്‌/ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌-2019 സ്‌കോര്‍.
ഇന്‍സ്‌ട്രമെന്റേഷന്‍- ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങ്‌/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങ്‌/ഇന്‍സ്‌ട്രമെന്റേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ എന്‍ജിനീയറിങ്‌/ ഇന്‍സ്‌ട്രമെന്റേഷന്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്‌ട്രമെന്റേഷന്‍ ആന്‍ഡ്‌ പ്രോസസ്‌ കണ്‍ട്രോള്‍/ഇന്‍സ്‌ട്രമെന്റേഷന്‍ ടെക്‌നോളജിയില്‍ ബി.ഇ./ബി.ടെക്‌/ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌- 2019 സ്‌കോര്‍.
സിവില്‍- സിവില്‍ എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്‌/ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌- 2019 സ്‌കോര്‍.
ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റംസ്‌- കംപ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്‌/ബി.എസ്സി. എന്‍ജിനീയറിങ്‌, അനുബന്ധ വിഷയത്തില്‍ ഗേറ്റ്‌-2019 സ്‌കോര്‍.
ലബോറട്ടറി സൂപ്പര്‍വൈസര്‍- കെമിസ്‌ട്രിയില്‍ എം.എസ്സി. ബിരുദം. അല്ലെങ്കില്‍ അനലിറ്റിക്കല്‍ കെമിസ്‌ട്രി/ഫിസിക്കല്‍ കെമിസ്‌ട്രി/ഫിസിക്കല്‍ കെമിസ്‌ട്രി/ ഓര്‍ഗാനിക്‌ കെമിസ്‌ട്രി/ ഇന്‍ ഓര്‍ഗാനിക്‌ കെമിസ്‌ട്രി/ അപ്ലൈഡ്‌ കെമിസ്‌ട്രി/ ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി/ പോളിമര്‍ കെമിസ്‌ട്രി/ പെട്രോളിയം കെമിസ്‌ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌/ എന്‍വയോണ്‍മെന്റല്‍ കെമിസ്‌ട്രി/ അപ്ലൈഡ്‌ എന്‍വയോണ്‍മെന്റല്‍ കെമിസ്‌ട്രി/ (ജനറല്‍) കെമിസ്‌ട്രി സ്‌പെഷലൈസേഷനോടെ തത്തുല്യ ഡിഗ്രി.
യോഗ്യതാ പരീക്ഷയ്‌ക്കു കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്ക്‌ (റൗണ്ട്‌ ഓഫ്‌ ചെയ്യാതെ) നേടിയിരിക്കണം. എസ്‌.സി./എസ്‌.ടി./ ഭിന്നശേഷിക്കാര്‍ക്ക്‌ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്ക്‌ മതി. 2019 ജൂലൈ നാലിന്‌ 28 വയസ്‌ പ്രായപരിധി. അര്‍ഹരായവര്‍ക്ക്‌ ഇളവുണ്ടാകും. 100 രൂപ അപേക്ഷാഫീസ്‌. ഓണ്‍ലൈനായും ചെലാന്‍ വഴിയും ഫീസടയ്‌ക്കാം. എസ്‌.സി./എസ്‌.ടി./ഭിന്നശേഷിക്കാര്‍/ വിമുക്‌തഭടന്മാര്‍/എം.ആര്‍.പി.എല്‍. റഗുലര്‍ ജോലിക്കാര്‍ എന്നിവര്‍ക്കു ഫീസില്ല. www.mrpl.co.in എന്ന വെബ്‌സൈറ്റു വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലൈ നാലുവരെ അപേക്ഷിക്കാം.

Ads by Google
Thursday 13 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW