Thursday, August 22, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 03.29 PM

മേഡ് ഇൻ ഇന്ത്യ ടാഗുമായി ഫ്ലിപ്കാർട്ട് ബ്രാൻഡുകൾ

made in india tag for flipkart brands

നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റി വളമാർട് ഉടമസ്ഥയിലുള്ള ഫ്ലിപ്കാര്‍ട്ട്. കഴിഞ്ഞ വര്‍ഷം തന്നെ ചൈനയിലും മലേഷ്യയിലുമുള്ള ഭൂരിഭാഗം മാനുഫാക്ച്ചറിംഗ് സെന്ററുകളും ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ സ്വകാര്യ ലേബലിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാനും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫ്‌ളിപ്കാര്‍ട്ടിനെ സഹായിച്ചിട്ടുണ്ട്.

ചെലവ് ചുരുക്കാനും അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ പദ്ധതിക്കുകീഴില്‍ പ്രവര്‍ത്തിക്കാനും ഇത് കമ്പനിക്ക് സഹായകമായി. ഏകദേശം 300ഓളം വിഭാഗത്തിലാണ് സ്വകാര്യ ലേബലിലുള്ള ഉല്‍പ്പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് വില്‍ക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ 100 ശതമാനവും ചൈനയില്‍ നിന്ന് എത്തിയതായിരുന്നുവെന്നാണ് സൂചന.

എന്നാൽ, ഇന്ന് 50 ശതമാനത്തില്‍ താഴെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ചൈനയില്‍ നിന്നെത്തുന്നത്. മാര്‍ക്യു, പെര്‍ഫെക്റ്റ് ഹോംസ്, ബില്യന്‍, സ്മാര്‍ട്ട് ബൈ എന്നിവയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ സ്വകാര്യ ബ്രാന്‍ഡുകള്‍. ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്തം വില്‍പ്പനയില്‍ ഏകദേശം എട്ട് ശതമാനത്തോളം പങ്കാളിത്തമാണ് ഈ ബ്രാന്‍ഡുകള്‍ക്കുള്ളത്. നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് വില്‍ക്കുന്ന ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ടെക്‌സ്‌റ്റൈല്‍സ്, ആന്‍ഡ്രോയ്ഡ് ടിവി, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ മിക്ക ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നുതന്നെയുള്ളതാണ്. 50-60 ശതമാനം ആക്‌സസറികളും ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഫ്‌ളിപ്കാര്‍ട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന 150 ഫാക്റ്ററികള്‍ ഏകദേശം 100 എണ്ണം ഇന്ത്യയിലുള്ളവയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW