Wednesday, August 21, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 11.43 AM

100 പേര്‍ കൊല്ലപ്പെട്ടു ; സമാധാനം സ്ഥാപിക്കാന്‍ വന്നവര്‍ ബലാത്സംഗം ചെയ്തത് 70 ലധികം പേരെ ; ലൈംഗിക പീഡനത്തില്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും വെറുതേ വിട്ടില്ല...!! ​

uploads/news/2019/06/314318/sudan.jpg

ഖാര്‍ത്തൂം: കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സുഡാന്റെ തലസ്ഥാനം ഖാർത്തൂമില്‍ സമാധാനം സ്ഥാപിക്കാനും കലാപകാരികളെ ഓടിക്കാനും എത്തിയ സൈന്യം ബലാത്സംഗം ചെയ്തത് 70 ലധികം പേരെ. കലാപകാരികള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ 108 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സുഡാനില്‍ സൈന്യം ലൈംഗിക പീഡനത്തിന് ഇരയാക്കിയത് സ്ത്രീകളെ മാത്രമായിരുന്നില്ല. ഇടക്കാല സൈനിക ഭരണകൂടത്തിനെതിരേ ജനാധിപത്യം ആവശ്യപ്പെട്ടുള്ള സമരമാണ് കലാപമായി മാറിയത്.

ആശയവിനിമയത്തിന് കടുത്ത നിയന്ത്രണം ഉള്ളതിനാല്‍ ബലാത്സംഗ സംഭവത്തിന്റെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. എന്നാല്‍ ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ കണക്കുകളാണ് വാര്‍ത്തകള്‍ക്ക് ആധാരം. ഖാർത്തൂമിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാരുടെ സെൻട്രൽ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഖാർത്തൂമിലെ റോയൽ കെയർ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടു പേര്‍, അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും, ബലാത്സംഗം ചെയ്യപ്പെട്ടതായി ഒരു ഡോക്ടര്‍ പറഞ്ഞു. സൈനിക നടപടിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലും സമാനമായ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെയും അനേകര്‍ പ്രതികരിച്ചിട്ടുണ്ട്. സൈന്യത്തി​ന്റെ ക്രൂരപീഡനത്തിന് ഇരയായ ഒട്ടേറെ പേര്‍ ചികിത്സ തേടിയിട്ടില്ല. മതിയായ ചികിത്സ കിട്ടില്ലെന്ന മുന്‍വിധികളും സൈന്യം പ്രതികാര നടപടിക്ക് മുതിരുമോ എന്ന ആശങ്കയും ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ മതിയായ സുരക്ഷ ഇല്ലെന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏകാധിപതിയായിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സൈന്യം സുഡാന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരവും ശക്തമായി. മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പട്ടാളവും പ്രക്ഷോഭകരും തമ്മിലുള്ള കരാറിൽ ഒപ്പുവയ്ക്കുന്നതിൽ സൈന്യം നാടകീയമായി പിന്മാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.

അറസ്റ്റും ഭീഷണിയും നിലനിൽകെ തന്നെ സുഡാനിലെ പ്രതിഷേധക്കാര്‍ ദേശവ്യാപക നിയമലംഘന സമരം തുടരുകയാണ്. നൂറിലധികം പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ സുഡാനിലെ പ്രധാന പ്രതിപക്ഷമായ സുഡാനീസ് പ്രൊഫഷണൽസ് അസോസിയേഷന്‍ (എസ്.പി.എ) ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖാർത്തൂമിലെയും അയല്‍ നഗരമായ ഓംദുർമാനിലും കടകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW