Thursday, August 22, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 11.55 AM

കീമോ ചെയ്ത് പരിചയമില്ലാത്തയാള്‍ കീമോ ചെയ്തു, അഞ്ച് മാസമായിട്ടും വേദനകൊണ്ട് പുളയുന്ന രോഗി; ആശുപത്രിയുടെ അനാസ്ഥയെ കുറിച്ച് അനുഭവ കുറിപ്പ്

 face book post

കോഴിക്കോട്: അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതോടെ ഇത്തരത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഇരകളായവര്‍ പരാതികളുമായി രംഗത്തെത്തി തുടങ്ങി. ആശുപത്രിയില്‍ നിന്നുണ്ടായ ദുരനുഭവമാണ് നിലമ്പൂര്‍ സ്വദേശിയായ എം ഖാലിദിന് പറയാനുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍ പരിചയമോ യോഗ്യതയോ ഇല്ലാത്തൊരാള്‍ കീമോ ചെയ്തതു കാരണം തന്റെ ഭാര്യ അനുഭവിക്കുന്നത് കടുത്ത വേദനയാണെന്നും. ഇതിന് കാരണക്കാരായവര്‍ക്കെതിരേ നിയമനടപടികളിലേക്ക് നീങ്ങാനാണ് ഖാലിദിന്റെ തീരുമാനം.

എം ഖാലിദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട് മെഡിക്കല്‍ കോളജിലെ oncho.medicine വിഭാഗത്തിലെ നാഴ്‌സ് മാരില്‍ ഒരുവളുടെ അനാവശ്യമായ ഇടപെടല്‍മൂലം,Chemo ചെയ്ത എന്റെ ഭാര്യ ഏറെവേദനയും ബുദ്ധിമുട്ടുമാണ് അനുഭവിച്ചതും, 4-5 മാസമായിട്ടും ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കന്നതും...ഈ കഴിഞ്ഞ Dec . 31 ന്നായിരുന്നു ഭാര്യയുടെ 2nd Chemo. സ്ത്രീകളും പുരുഷന്‍മാരും വെവ്വേറെ ഭാഗത്താണ്. ലേഡിനഴ്‌സ്മാര്‍ മാത്രമേ ഇവിടെ ഉണ്ടാവാറുള്ളു..അവരെല്ലാം അവിടെ ഉണ്ടായിരിക്കെ തന്നെ ഒരു കാര്യവുമില്ലാതെ, അന്ന് വരെ അവിടെ കണ്ടിട്ടില്ലാത്തഏതോ നേഴ്‌സ് 'ട്രേയ്‌നി' യുമായി മേല്‍ പറഞ്ഞ നഴ്‌സ് (ഇവളുടെ പേര്‍ സക്കീന) വന്ന് അയാളോട് എന്റെഭാര്യക്ക് chemo ചെയ്യാനായി പറയുകയായിരുന്നു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പുതിയ ആള്‍ക്ക് പതുക്കെ പറഞ്ഞ് കൊടക്കണത്കൂടികണ്ടപ്പോള്‍ ഈ ആള്‍ക്ക് Chemo ചെയ്ത് പഠിക്കാന്‍ അവസരം കൊട്ക്കുക ആയിരുന്നോ ഇവരെന്ന് എനിക്ക് തോന്നി..male nurse ആണെന്ന് തോന്നിയ ഇയാളെ അതിന് മുമ്പോ ശേഷമോ അവിടെ കണ്ടിട്ടില്ല .ഒരു പന്തികേട അനുഭവപ്പെട്ടെങ്കിലും, തടസ്സം പറയാനൊന്നുമവിടെ പറ്റില്ലല്ലോ.

പക്ഷെ,ഞാന്‍ ഭയപ്പെട്ടപോലെ തന്നെ സംഭവിക്കയായിരുന്നു: chemo ചെയ്ത് പരിചയമില്ലാത്തഇവന്‍ vains കിട്ടാതെ, മരുന്ന് മസിലിലാണ് കുത്തിവെച്ചത്. അതോട്കുടി ഭാര്യക്ക് കുത്തിയ കൈ വീങ്ങി,വേദനയാവാന്‍ തുടങ്ങി., കുത്തിവെച്ചവന്‍ സ്ഥലംവിട്ടു, അവനെ കൊണ്ട് Chemo ചെയ്യിച്ചവള്‍ തന്നെ ഭയന്നു, Duty Dr. നെ വിളിച്ചോണ്ട് വന്നു . പിന്നെ മറ്റൊരു നഴ്‌സ്തന്നെ വന്ന് ശരിയായ വിധത്തില്‍ chemo മരുന്ന് കുത്തിവെക്കകയായിരിന്നു. Dr. വന്ന് , ഗുളികക്ക് എഴുതി, 'ബേജാറാവണ്ട, iceവെക്കണമെന്നുംപ്രശ്‌നമുണ്ടായാല്‍ വന്ന് കാണിക്കണമെന്നും' പറഞ്ഞപ്പോ ആണ്, പരിചയം വേണ്ടത്ര ഇല്ലാത്ത ഒരുത്തനെ കൊണ്ട് ആവശ്യമില്ലാതെ chemo കുത്തിവെപ്പ് നടത്തിച്ച് നഴ്‌സ്
വരുത്തിവെച്ച ഭവിഷ്യത്തിനെ കുറിച്ച് മനസ്സിലായത്!

chemo കഴിഞ്ഞ് വീട്ടില്‍വന്ന് രണ്ട്, മൂന്ന് ആഴചയിലധികമാആയിട്ടും, ഇപ്പാഴും നീരും വീക്കവും വേദനയും തന്നെ. chemo യുടെ മരുന്ന് ഞരമ്പിന് പുറത്ത് ശരീരത്തില്‍ പ്രവേശിക്കല്‍ അപകടകരമാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു,, ( അന്ന് അവിടെത്തെ മറ്റ് നേഴ്സ്സ്മാര്‌ടെ ബേജാറും പേടിയും കണ്ടപ്പോളത് വ്യക്തമായതാണ് - ഒരു പക്ഷെ ആര്‍ക്കും പ്രസ്തുത നഴ്‌സ്' ( സക്കീന) പുതിയ ആളോട് chemoചെയ്യിച്ചതിഷ്ട പെട്ടിട്ടുണ്ടാവില്ലാ)
ഇതില്‍ പൂര്‍ണമായും തെററ്കാരി ഈ സക്കീനയാണ് .ഇവരുടെ designation അറീലാ, പ്രത്യക ഉയര്‍ന്ന അധികാരമുള്ള മാതിരിയാണിവരുടെ എല്ലാവരോടുമുള്ള പെരുമാറ്റവും വര്‍ത്തമാനവും എന്ന് തോന്നി ട്ടുണ്ട്. വളരെ സൂക്ഷിച്ചു നല്ല പരിചയം ഉള്ളവര്‍ ചെയ്യേണ്ട chemo കുത്തിവെപ്പ് ലാഘവബുദ്ധിയോടെ ഏതോ ഒരുത്തനെകൊണ്ട് ചെയ്യിച് രോഗിക്ക് അപകടം വരുത്തിവെച്ചത് അവരാണ് - അവരുടെ പേരിലിതിന് ശിക്ഷാനടപടി ഉത്തരവാദപ്പെട്ടവര്‍ എടുക്കണമെന്നറിയിക്കുകയാണ് . എന്റെഭാര്യക്കിത് മൂലം കൂടുതല്‍ വല്ല പ്രശ്‌നങ്ങളും ഉണ്ടാവുമോ എന്നറീയില്ല. -അങ്ങനെഒന്നും ഉണ്ടാവാതിരിക്കട്ടെ യെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാനേ ഇത് വരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുള്ള... ! പരാതി ചികിത്സയ്ക്കടയില്‍ നലകിയാല്‍ പ്രശ്‌നമായാലോ എന്ന ചിന്തയാണ് എന്നെ തടഞ്ഞത് ഇപ്പോള്‍ എന്റെ ഭാര്യക്ക് പറഞ്ഞ 8 chemo കഴിഞ്ഞു. അന്നത്തെd chemo മൂലം ഉണ്ടായതൊന്നും ഇന്നും പൂര്‍ണമായി ഭേദമായിട്ടില്ല. അതിനാല്‍ മേല്‍ പരാതിയില്‍
അധികൃതരുടെ പ്രത്യേകശ്രദ്ധയും പരിഗണനയും ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടികള്‍ക്കായി ശ്രമിക്കുമെന്നറിയിക്കയാണ്.

എം.ഖാലിദ്, പാടിക്കുന്ന്, നിലമ്പൂര്‍ - 679329, Malap Dt.ph. 9400690177

Ads by Google
Wednesday 12 Jun 2019 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW