Sunday, August 18, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 11.26 AM

തൃശൂരില്‍ നിന്നും രാത്രി തന്നെയുള്ള മടക്കയാത്ര നേരത്തേ പ്ലാന്‍ ചെയ്തത് ; ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത നീങ്ങുന്നു

uploads/news/2019/06/314312/balabhaskar.jpg

തൃശൂർ : വയലിനിസ്റ്റ് ബാലഭാസ്ക്കറി​ന്റെ അപകടമരണവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നിന്നും രാത്രി തന്നെയുള്ള മടക്കയാത്ര ബാലഭാസ്ക്കര്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നത്. തൃശൂരില്‍ മുറിയെടുത്തിട്ടും തങ്ങാതെ രാത്രി തന്നെ അദ്ദേഹം മടങ്ങിയത് നേരത്തേ സംശയാസ്പദമായിരുന്നു. എന്നാല്‍ ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ തന്നെ താന്‍ രാത്രി തങ്ങില്ലെന്ന് ഹോട്ടലുകാരോട് പറഞ്ഞിരുന്നതായും അവര്‍ അത് പരിഗണിച്ച് പകലത്തെ വാടക മാത്രമേ ഈടാക്കിയിരുന്നുള്ളെന്നും രാത്രി തന്നെ ബാലഭാസ്ക്കറും കുടുംബവും മടങ്ങിയതായും പോലീസ് കണ്ടെത്തി.

തൃശൂരില്‍ നിന്നുള്ള ഈ രാത്രി യാത്രയായിരുന്നു ബാലഭാസ്ക്കറുടേയും മകളുടെയും മരണത്തിന് കാരണമായത്. ബാലഭാസ്കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് എന്തിനാണെന്നും രാത്രി ഏറെ വൈകിയുള്ള യാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതാണോയെന്നും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അതി​ന്റെയെല്ലാം ദുരൂഹത അവസാനിപ്പിക്കുന്നതായിരുന്നു പോലീസ് കണ്ടെത്തല്‍.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം മടങ്ങുംവഴിയാണു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്നും ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി.

ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചിരിക്കുന്ന​തെന്നും കണ്ടെത്തിയിട്ടുണ്ട്. മകള്‍ക്ക് വേണ്ടി മൂന്ന് ദിവസത്തെ പൂജയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അവസാന ദിവസം മാത്രമാണ് ബാലഭാസ്കറും കുടുംബവും പങ്കെടുത്തത്. ബാലഭാസ്ക്കറിന്റെ യാത്ര സംബന്ധിച്ച ദുരൂഹതകള്‍ നീക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി കെ.ഹരികൃഷ്ണനും സംഘവുമാണ് നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നായിരുന്നു ആദ്യം ഉയര്‍ന്നുവന്ന സംശയം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW