Monday, August 19, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 10.32 AM

'വായു' ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുന്നു, മണിക്കൂറില്‍ 120 കി.മീ. വേഗത ; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു, ദക്ഷിണ ഗുജറാത്തിലുടനീളം ജാഗ്രതാ നിര്‍ദേശം

uploads/news/2019/06/314307/cyclone-vayu.jpg

ന്യൂഡല്‍ഹി: 'വായു' ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് മൂന്ന് ലക്ഷം പേരെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. കച്ച് മുതല്‍ ദക്ഷിണ ഗുജറാത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റിന്റെ വേഗം 120 കിലോമീറ്ററായിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 60 ലക്ഷം പേരെയെങ്കിലും ബാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശങ്ങള്‍ വരുന്ന എല്ലാ ജില്ലകളിലും സ്‌കൂളുകളും കോളേജുകളും രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിനെ നേരിടാനുള്ള കരുതല്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിരീക്ഷിച്ചു. ഗുജറാത്തിനും കേന്ദ്ര ഭരണ പ്രദേശമായ ഡിയുവിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോര്‍ബന്ദറിനും മഹുവായ്ക്കും ഇടയില്‍ വേരാവല്‍ ഡിയു മേഖലകളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും.

ഇവിടെ ശക്തമായ കാറ്റായിരിക്കും. മേഞ്ഞ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. മെറ്റല്‍ ഷീറ്റുകള്‍ മേല്‍ക്കൂരകളും പറന്നുപോയേക്കും വൈദ്യൂതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായേക്കും ഗതാഗത സംവിധാനങ്ങളേയും കൃഷിയേയും അധികം ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. അടിയന്തിര സാഹചര്യം നേരിടാന്‍ കര-വ്യോമ-നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും ദുരന്ത നിവാരണ സേനയും ജാം നഗറില്‍ ഇന്ന് രാവിലെ എത്തിയിട്ടുണ്ട്. തീരദേശസേന, ബിഎസ്എഫ് മറ്റ് ഏജന്‍സികള്‍ എന്നിവയും എത്തും. 700 ലധികം ദുരിതാശ്വസ കേന്ദ്രത്തിലേക്ക് ഗുജറാത്തില്‍ നിന്നും ഡിയൂവില്‍ നിന്നും മാറ്റിയിരിക്കുന്നത് മൂന്ന് ലക്ഷം പേരെയാണ്. ശക്തമായ കാറ്റും മഴയും ചുഴലിക്കാറ്റിന്റെ ഭാഗമായിട്ട് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാകും. കച്ച്, ദേവഭൂമി ദ്വാരക, പേര്‍ബന്ദര്‍, ജുനഗര്‍, ഡിയു, ഗിര്‍ സോമനാഥ്, അംറേലി, ഭാവ് നഗര്‍ ജില്ലകളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗുജറാത്ത തീരത്ത് ജൂണ്‍ 15 വരെ കടലില്‍ പോകരുതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്.

മഹാരാഷ്ട്ര തീരത്തും ഇന്നും നാളെയും ജാഗ്രതാ നിര്‍ദേശമുണ്ട്. ദ്വാരക, സോമനാഥ്, സസാന്‍, കച്ച് മേഖലയില്‍ എത്തിയിട്ടുള്ള വിനോദസഞ്ചാരികളോടും സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങള്‍ ജനങ്ങളെ കഴിയൂം വേഗത്തില്‍ സുരക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW