Wednesday, August 21, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 09.52 AM

ടിക്കറ്റ് വിറ്റത് നഗ്ന നൃത്തം കാണിക്കാമെന്ന് പറഞ്ഞ്; നൃത്തം ചെയ്യാനെത്തിയ നര്‍ത്തകിമാരുടെ വസ്ത്രം കാണികള്‍ വലിച്ച് കീറി

men force women

ഗുവഹത്തി : സാംസ്‌കാരിക പരിപാടിയില്‍ നൃത്തം ചെയ്യാനെത്തിയ നര്‍ത്തകിമാരുടെ വസ്ത്രം കാണികള്‍ ഉരിയാന്‍ ശ്രമിച്ചു. ഒരു സാംസ്‌കാരിക പരിപാടിക്കിടെയാണ് 500-ഓളം വരുന്ന പുരുഷന്മാര്‍ സ്ത്രീ നര്‍ത്തരുടെ വസ്ത്രം ഉരിയാന്‍ ശ്രമിച്ചത്. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ നഗ്‌നനൃത്തമുണ്ടെന്ന് പറഞ്ഞ് വന്‍ തുകയ്ക്കാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പരിപാടിയില്‍ നഗ്‌നനൃത്തം ഇല്ലെന്ന് മനസിലായ കാണികള്‍ നര്‍ത്തകികളുടെ വസ്ത്രമുരിയാന്‍ ശ്രമിക്കുകയായിരുന്നു.

ഭയപ്പെട്ട നര്‍ത്തകിമാര്‍ ഓടി രക്ഷപ്പെടുകയും, പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. നര്‍ത്തകിമാരുടെ പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാര്‍ ഒളിവിലാണ്. കാണികള്‍ നഗ്‌നരായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും തങ്ങളുടെ വാഹനങ്ങള്‍ തല്ലി തകര്‍ത്തുവെന്നും നര്‍ത്തകിമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Wednesday 12 Jun 2019 09.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW