Tuesday, August 20, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 09.00 AM

ഇനിമുതല്‍ പ്ലാവിലയും പഴത്തൊലിയുമൊന്നുമല്ല; ആട്ടിന്‍കുട്ടികള്‍ക്ക് ഇനി ചോക്ലേറ്റും, 'മെംനെയ്കാ ചോക്ക്ലേറ്റു'മായി ശാസ്ത്രജ്ഞന്‍

chocolates

ആട്ടിന്‍കുട്ടികള്‍ക്കുള്ള ചോക്ലേറ്റുമായി ബിഹാര്‍ കൃഷി വകുപ്പിലെ ശാസ്ത്രജ്ഞന്‍. രണ്ട് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആട്ടിന്‍കുട്ടികള്‍ക്ക് കഴിക്കാവുന്ന മെംനെയ്കാ എന്ന ചോക്ലേറ്റ് ധര്‍മ്മേന്ദ്ര കുമാര്‍ വികസിപ്പിച്ചെടുത്തത്. ഇത് കഷ്ണം കഷ്ണമായി നുണഞ്ഞ് കഴിക്കാന്‍ പാകത്തിലുള്ളതാണെന്നാണ് ഇദ്ദേഹം പറയുന്നത്.

ഒരു കിലോ ചോക്ലേറ്റിന് 60 രൂപയാണ് വിലയിട്ടിരിക്കുന്നത്. ചോക്ലേറ്റ് കഴിക്കുന്ന ആട്ടിന്‍കുട്ടിക്ക് ഒരു ദിവസം 40 മുതല്‍ 50ഗ്രാം വരെ ഭാരം വെയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു. അമ്മയാടില്‍ നിന്ന് പാല്‍ കിട്ടാത്ത ആട്ടിന്‍കുട്ടിക്ക് ചോക്ലേറ്റ് പൗഡര്‍ രൂപത്തിലാക്കി രണ്ടാഴ്ച കലക്കി നല്‍കിയാല്‍ മതിയെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു. ഈ ചോക്ലേറ്റില്‍ ശര്‍ക്കര ചേര്‍ത്തിട്ടുണ്ടെന്നും പ്രോട്ടീനും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നും ധര്‍മ്മേന്ദ്ര പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW