Friday, August 23, 2019 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.38 AM

ഫുള്‍ജാര്‍ സോഡയുടെ മുത്തച്ഛന്‍ ജേഗര്‍ ബോംബ്; ഫുള്‍ജാര്‍ സോഡ വന്ന വഴി

full jar soda

ടിക് ടോകില്‍ ഇപ്പോള്‍ നിറഞ്ഞു പതയുന്നത് ഫുള്‍ ജാര്‍ സോഡയാണ്. കുലുക്കിയെന്ന വന്‍മരത്തെ വീഴ്ത്തിയാണ് ഫുള്‍ ജാര്‍ സോഡ സോഷ്യല്‍ മീഡിയയില്‍ താരമായതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഫുള്‍ ജാര്‍ സോഡ കഴിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ തരംഗം. എന്നാല്‍ ഫുള്‍ ജാര്‍ സോഡ കഴിക്കുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെയുള്ളതാണെങ്കിലോ!.

1934 മുതല്‍ ജര്‍മ്മനിയില്‍ പ്രചാരത്തിലുള്ള മദ്യമാണ് ജേഗര്‍മെസ്റ്റര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഴങ്ങള്‍, ഇലകള്‍ ഔഷധ ചെടികള്‍, പുഷ്പങ്ങള്‍, വേരുകള്‍ എന്നിവ ഉള്‍പ്പടെ 56 കൂട്ടുകള്‍ ചേര്‍ത്ത് വാറ്റിയാണ് ജേഗര്‍മെസ്റ്റര്‍ ഉണ്ടാക്കുന്നത്. കടുത്ത അളവില്‍ ആല്‍ക്കഹോളുള്ള ജേഗര്‍മെസ്റ്റര്‍ മാത്രമായി കുടിക്കാനാകില്ല. ജെഗര്‍മെസ്റ്റര്‍ എനര്‍ജി ഡ്രിങ്കായ റെഡ് ബുള്ളില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫുള്‍ ജാര്‍ സോഡ കഴിക്കുന്ന രീതിയില്‍ തന്നെയായിരുന്നു. ഇതിനെ ജര്‍മ്മനിക്കാര്‍ വിളിക്കുന്നത് ജേഗര്‍ ബോംബെന്നാണ്.

എന്നാല്‍ ജേഗര്‍ ബോംബ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. റെഡ് ബുള്‍ ആണ് സാധാരണയായി മിക്സ് ചെയ്യാന്‍ ഉപയോഗിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ ഇതിന് പകരം ബിയറും ഉപയോഗിക്കാറുണ്ട്. കൂടിയ അളവിലുള്ള ആല്‍ക്കഹോളും, റെഡ് ബുളുമായോ ബിയറുമായോ ജേഗര്‍മെസ്റ്റര്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW