Wednesday, August 21, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.43 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/06/314216/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക) - അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക്‌ മാറിത്താമസിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്‌തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണം.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവിന്‌ അസുഖങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വീട്ടമ്മമാര്‍ക്ക്‌ ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്‌പര്യം ജനിക്കും. കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന്‌ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക്‌ വിധേയരാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. വിദേശത്ത്‌ നിന്നും ധനലാഭം പ്രതീക്ഷിക്കാം.
കന്നി (ഉത്രം , അത്തം, ചിത്തിര ) - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരമാറുകയും ചെയ്യും. ഉപരിപഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന്‌ സന്തോഷം ലഭിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - മാനസിക പ്രയാസങ്ങള്‍ക്ക്‌ ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.
വൃശ്‌ചികം (വിശാഖം, അനിഴം, തൃക്കേട്ട) - സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത്‌ സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക്‌ ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്‌ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന്‌ സാദ്ധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ) - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്‌ഥാനീയര്‍ക്ക്‌ അനാരോഗ്യം. ആരോഗ്യപരമായി നല്ല കാലം. ഗൃഹസംബന്ധമായി അസ്വസ്‌ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച്‌ അറിയാന്‍ ജിജ്‌ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഡോക്‌ടര്‍മാര്‍ക്ക്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ്‌ മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത്‌ വൈദദ്ധ്യം പ്രദര്‍ശിപ്പിക്കും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 12 Jun 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW