Wednesday, August 21, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.25 AM

ബഹിരാകാശ യുദ്ധത്തിന്‌ ഇന്ത്യന്‍ തയാറെടുപ്പ്‌; പുതിയ ഏജന്‍സിയായി

uploads/news/2019/06/314174/4.jpg

ന്യൂഡല്‍ഹി: ബഹിരാകാശ യുദ്ധത്തിനുള്ള കരുത്തു വര്‍ധിപ്പിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഇതിനുള്ള സങ്കീര്‍ണമായ ആയുധസംവിധാനവും സാങ്കേതികവിദ്യയും ഒരുക്കാന്‍ ഡിഫന്‍സ്‌ സ്‌പേസ്‌ റിസര്‍ച്ച്‌ ഏജന്‍സി (ഡി.എസ്‌.ആര്‍.ഒ.) എന്ന പേരില്‍ പുതിയ ഏജന്‍സിക്കു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ജോയിന്റ്‌ സെക്രട്ടറി തലത്തിലുള്ള ശാസ്‌ത്രജ്‌ഞന്റെ നേതൃത്വത്തില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചേര്‍ന്ന്‌ ഔദ്യോഗിക തീരുമാനമെടുത്തത്‌.
ബഹിരാകാശയുദ്ധത്തിനായി ഡിഫന്‍സ്‌ സ്‌പേസ്‌ ഏജന്‍സി (ഡി.എസ്‌.എ)ക്കു നേരത്തേ രൂപം നല്‍കിയിരുന്നു. ഇവര്‍ക്ക്‌ ആവശ്യമായ ഗവേഷണം നടത്തുകയും ഉപകരണങ്ങള്‍ വികസിപ്പിക്കുകയുമാണു പുതിയ ഏജന്‍സിയുടെ ദൗത്യം. ബംഗളുരു ആസ്‌ഥാനമായാണു ഡി.എസ്‌.എ. സ്‌ഥാപിക്കുന്നത്‌.
ബഹിരാകാശത്ത്‌ ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഉപഗ്രഹവേധ മിസൈല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ബഹിരാകാശ, സൈബര്‍ യുദ്ധമുറകള്‍ നേരിടാന്‍ വിവിധ ഏജന്‍സികള്‍ക്കാണു മോഡി സര്‍ക്കാര്‍ രൂപം നല്‍കുന്നത്‌.

Ads by Google
Wednesday 12 Jun 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW