Wednesday, August 21, 2019 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.25 AM

യു.പിയില്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണം: സുപ്രീകോടതി

uploads/news/2019/06/314173/3.jpg

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പങ്കുവച്ചതിന്‌ അറസ്‌റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണമെന്നു സുപ്രീം കോടതി. കഴിഞ്ഞ ശനിയാഴ്‌ച അഴിക്കുള്ളിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത്‌ കനോജിയയെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
അറസ്‌റ്റ്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഉടന്‍ ജാമ്യം അനുവദിക്കണമെന്നും ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജയ്‌ രസ്‌തോഗി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്‌ നിര്‍ദേശിച്ചു. കനോജിയയുടെ ട്വീറ്റിനോടു വിയോജിപ്പുണ്ടെങ്കിലും വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ഉത്തരവ്‌ ഇത്തരം ട്വീറ്റുകള്‍ക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കേണ്ടെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി. കാണ്‍പുര്‍ സ്വദേശിനി യോഗിയോടു വിവാഹാഭ്യര്‍ഥന നടത്തിയെന്നു മാധ്യമപ്രവര്‍ത്തകരോടു പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തതിനു പിന്നാലെയായിരുന്നു കനോജിയയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്‌ യു.പി. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതേ കേസില്‍ യുവതിയും അറസ്‌റ്റിലായിരുന്നു. പോലീസ്‌ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

Ads by Google
Wednesday 12 Jun 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW