Wednesday, August 21, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പദം ബോറിസ്‌ ജോണ്‍സനെ പിന്തുണച്ച്‌ ഇന്ത്യന്‍ വംശജരായ മൂന്ന്‌ എ.പിമാര്‍

uploads/news/2019/06/314158/1.jpg

ലണ്ടന്‍: ബ്രക്‌സിറ്റ്‌ പരാജയത്തിന്റെ പേരില്‍ രാജിവയ്‌ക്കുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെ ബോറിസ്‌ ജോണ്‍സണെ പിന്തുണച്ചു ഇന്ത്യന്‍ വംശജരായ മൂന്ന്‌ എം.പിമാര്‍. മറ്റു രണ്ട്‌ ഇന്ത്യന്‍ വംശജര്‍ പിന്തുണയ്‌ക്കുന്നത്‌ ഡോമിനിക്‌ റാബിനെ. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ്‌ പിന്തുണാ വാഗ്‌ദാനങ്ങള്‍. നിലവിലെ ബ്രക്‌സിറ്റ്‌ കരാര്‍ റദ്ദാക്കി യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ കൂടുതല്‍ നല്ലൊരു കരാര്‍ നേടിയെടുക്കുമെന്നാണു ജോണ്‍സന്റെ വാഗ്‌ദാനം.
നികുതി കുറയ്‌ക്കുമെന്ന വമ്പന്‍ വാഗ്‌ദാനവും ജോണ്‍സനും മറ്റു സ്‌ഥാനാര്‍ഥികളും മുന്നോട്ടുവച്ചിട്ടുണ്ട്‌.
രണ്ടു ഘട്ടങ്ങളിലായാണ്‌ ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌. ആദ്യ ഘട്ടത്തില്‍ പത്തു സ്‌ഥാനാര്‍ഥികളില്‍നിന്നും ഓരോ റൗണ്ടിലും കുറഞ്ഞ വോട്ടു കിട്ടുന്നവരെ മാറ്റി മാറ്റി അവസാനം രണ്ടേ രണ്ടുപേര്‍ സ്‌ഥാനാര്‍ഥികളാകും.
318 എം.പിമാരാണ്‌ ഈ ഘട്ടത്തില്‍ വോട്ട്‌ രേഖപ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ ഈ രണ്ടു സ്‌ഥാനാര്‍ഥികളില്‍നിന്ന്‌ ഒരാളെ 1.2 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ വോട്ടിലൂടെ തെരഞ്ഞെടുക്കും. ഇന്‍ഫോസിസ്‌ സ്‌ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും ജൂനിയര്‍ മന്ത്രിയുമായ ഋഷി സുനാക്‌ ആണ്‌ ബോറിസ്‌ ജോണ്‍സണെ പിന്തുണയ്‌ക്കുന്ന ഇന്ത്യന്‍ വംശജ എം.പിമാരില്‍ ഒരാള്‍.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW