Saturday, August 24, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

മിസൗറിയില്‍ ഗര്‍ഭഛിദ്ര ക്ലിനിക്കിന്‌ പ്രവര്‍ത്തിക്കാമെന്നു കോടതി

uploads/news/2019/06/314157/3.jpg

ന്യൂയോര്‍ക്ക്‌: മിസൗറിയിലെ ഏക ഗര്‍ഭഛിദ്ര ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന്‌ അമേരിക്കന്‍ കോടതി.
ക്ലിനിക്കിന്റെ സേവനം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സന്നദ്ധ സംഘടനയായ "പ്ലാന്‍ഡ്‌ പെരന്റ്‌ഹുഡ്‌" സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സെന്റ്‌ ലൂയിസ്‌ കോടതിയുടെ ഉത്തരവ്‌. ലൈസന്‍സ്‌ വിഷയത്തില്‍ ഈമാസം 21 നു മുമ്പ്‌ തീരുമാനമെടുക്കാന്‍ മിസൗറി ആരോഗ്യവകുപ്പിനും സീനിയര്‍ സര്‍വീസസിനും കോടതി നിര്‍ദേശം നല്‍കി. സ്‌ത്രീകളുടെ ഗര്‍ഭഛിദ്ര അവകാശത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ സംസ്‌ഥാനങ്ങളില്‍ നിയമപരിഷ്‌കരണം സജീവമായതിനിടെയാണ്‌ ഉത്തരവ്‌. ഗര്‍ഭഛിദ്ര നടപടികള്‍ക്കുള്ള ക്ലിനിക്കിന്റെ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ മിസൗറി ആരോഗ്യവകുപ്പ്‌ കഴിഞ്ഞമാസം വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ "പ്ലാന്‍ഡ്‌ പെരന്റ്‌ഹുഡ്‌" കോടതിയെ സമീപിക്കുകയും പ്രവര്‍ത്തനം തുടരാന്‍ താല്‍ക്കാലികമായി അനുമതി നേടുകയുമായിരുന്നു.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW