Thursday, August 22, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

യു.എന്നില്‍ ഇസ്രയേലിന്‌ ഇന്ത്യന്‍ പിന്തുണ

ഐക്യരാഷ്‌ട്ര സംഘടന: പലസ്‌തീനിയന്‍ സംഘടനയായ ഷഹാദിന്‌ യു.എന്‍. സമിതികളില്‍ നിരീക്ഷകപദവി നല്‍കുന്നതിനെതിരേ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച്‌ ഇന്ത്യ. ഇന്ത്യയുടെ കൂടി പിന്തുണയോടെ പ്രമേയം 14 നെതിരേ 28 വോട്ടുകള്‍ക്ക്‌ പാസായി. ഈ മാസം ആറിനായിരുന്നു വോട്ടെടുപ്പ്‌. ഇതുസംബന്ധിച്ച്‌ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ പിന്തുണയ്‌ക്ക്‌ നന്ദിയറിയിച്ചുകൊണ്ട്‌ ഇസ്രയേല്‍ എംബസിയിലെ ഉപമേധാവി മായാ കോഡെഷ്‌ ട്വീറ്റ്‌ ചെയ്‌തതോടെയാണ്‌ വിവരം പുറത്തുവന്നത്‌. ഷഹാദിനെ ഇസ്രയേല്‍ സര്‍ക്കാര്‍ ഭീകരസംഘടനയായാണു കണക്കാക്കുന്നത്‌.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW